ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വഷിക്കും

119 0

തിരുവനന്തപുരം: വയലിന്‍ വാദകന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐക്ക്  വിട്ടു. ഇപ്പോൾ  ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പോലീസും എത്തിച്ചേര്‍ന്നത്‌. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.

Related Post

പാലായിൽ  എന്‍.ഹരി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

Posted by - Sep 3, 2019, 02:53 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.  ബി.ജെ.പി നേതാവ് എന്‍. ഹരിയെയാണ് ബി.ജെ.പി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി  പ്രഖ്യാപിച്ചത്. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍.…

കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് ശ്രീലങ്കൻ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല: എൻഐഎ    

Posted by - Apr 29, 2019, 12:48 pm IST 0
കൊച്ചി: ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ അറിയിച്ചു. എന്നാൽ, ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി.  ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം…

വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പുറപ്പെട്ടു

Posted by - Oct 28, 2019, 02:38 pm IST 0
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്  പുറപ്പെട്ടു.  അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. 

പ്രതിരോഗ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ ക്ഷണിക്കുന്നു മുഖ്യമന്ത്രി.

Posted by - Mar 27, 2020, 04:11 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 22 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി…

വ്യാജരേഖ കേസില്‍ ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു  

Posted by - May 26, 2019, 09:38 am IST 0
കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. വ്യാജരേഖക്കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ…

Leave a comment