ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.
1955-ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് അഭിഭാഷക ജീവിതം ആരംഭിച്ചത്. 1959ൽ എല്‍.എല്‍.എം. പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായി. 1960- ല്‍ സുപ്രിം കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ചങ്ങനാശ്ശേരിയിലായിരുന്നു ജനനമെങ്കിലും വളര്‍ന്നത് തിരുവനന്തപുരത്തും പഠനം പൂര്‍ത്തിയാക്കിയത് മദ്രാസിലുമായിരുന്നു. അവിവാഹിതയാണ്.