ന്യൂദല്‍ഹി : പൗരത്വ ബില്‍ പാസാക്കിയതുകൊണ്ട് അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സഹോദരി സഹോദരന്മാര്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.
പൗരത്വ ബില്ലിലൂടെ ആരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കില്ല. അസമിലെ മനോഹരമായ ആചാരങ്ങളെയും അതുല്യമായ വ്യക്തിത്വത്തെയും ആര്‍ക്കും എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ല. പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രതിഷേധ പ്രകടനം അരങ്ങേറുന്ന സാഹചര്യത്തിലാണ് മോദി മറുപടി നല്‍കിയിരിക്കുന്നത്.