ദുംക (ജാര്‍ഖണ്ഡ്): വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ അക്രമത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് അസമിലെ ജനങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.
അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് വിട്ടു നില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാരെ ഞാൻ അഭിനന്ദിക്കുന്നു. സമാധാന മാര്‍ഗത്തിലൂടെയാണ് അവര്‍ പ്രതികരിക്കുന്നത്. കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്നവരുമാണ് അക്രമം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് . അവരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ അവര്‍ കൊള്ളിവെപ്പ് നടത്തുന്നു.