ന്യൂ ഡൽഹി : മണിക്കൂറുകളോളം രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച ജാമിയ മിലിയാ സർവകലാശാലയിലെ സംഘർഷാവസ്ഥ കുറഞ്ഞു . കേസ് രജിസ്റ്റർ ചെയ്യാതെ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയച്ചതോടെയാണ് ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമായത്കു.
വിദ്യാർത്ഥികളെ വിട്ടയച്ചതിനാൽ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പിൻവാങ്ങി.ഇന്നലെ വൈകുന്നേരമാണ് നഗരം യുദ്ധക്കളമായത്. ജാമിയാ മിലിയാ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരം തടയാനായി പൊലീസ് ഇവർക്ക് നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു.
പൊതുമുതൽ നശിപ്പിച്ചു എന്ന കാരണം പറഞ്ഞ് പൊലീസ് സർവകലാശാലയ്ക്കുള്ളിൽ കയറുകയായിരുന്നു. അകത്ത് കടന്ന പൊലീസ് വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിൽ എടുത്തവർ വിട്ടയക്കാൻ പൊലീസ് ഒടുവിൽ തയ്യാറാവുകയായിരുന്നു.