കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി. അർബുദ രോഗത്തെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം. എൻസിപിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മരണ സമയത്ത് ഭാര്യയും മകനും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയും അണ്തോമസ് ചാണ്ടി.
