കൊച്ചി : പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്ത് നീക്കി. എൽപിജി പ്ലാന്റിന്റെ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സ്ത്രീകളാണ് സമരം മുന്നിൽ നിന്ന് നയിച്ചത്.
ഈ പ്രദേശത്തേക്ക് ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു. അത് പ്രതീക്ഷിച്ചാണ് സ്ഥലത്ത് പൊലീസ് ബാരിക്കേഡുകൾ ഒരുക്കി സജ്ജമാക്കി യിരുന്നത്.
