തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയിൽ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരോപണവുമായി രംഗത്തെത്തിയത്.
"ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പ്രസംഗിക്കുന്നതിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകും". ഗോവെർണോരുടെ ഓഫീസ് ട്വീറ്റ് ചെയ്തു.