ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമായതെന്ന് പ്രിയങ്ക. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം ചെയ്യുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനയെ പരാമര്‍ശിച്ചാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.
എന്റെ സുരക്ഷ വലിയ കാര്യമാക്കേണ്ട . നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. 5,000 ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിരവധിപേരെ ജയിലില്‍ അടച്ചു. പോലീസും ഭരണകൂടവും അധാര്‍മിക പ്രവൃത്തികള്‍ തുടരുകയാണ്- പ്രിയങ്ക പറഞ്ഞു.