ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാര്‍ട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇലക്ഷന്‍ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‍തത് . ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാള്‍ എന്ന ഗാനത്തിനൊപ്പം തിവാരിയുടെ ഭോജ്പുരി ആല്‍ബത്തില്‍ നിന്നുളള ഒരു രംഗം എഡിറ്റ് ചെയ്ത് എ എ
പി ഉപയോഗിക്കുകയായിരുന്നു. ലഗേ രഹോ കെജ്‌രിവാള്‍ ഗാനം വളരെ ഹിറ്റ് ആയതിനാല്‍ തിവാരിയും നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആംആദ്മി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. തന്റെ വീഡിയോ ഉപയോഗിക്കാന്‍ ആരാണ് ആം ആദ്മി പാര്‍ട്ടിക്ക് അനുവാദം കൊടുത്തത് എന്ന് ചോദിച്ച തിവാരി ഇതുസംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയതായി അറിയിച്ചു.
Related Post
നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്; സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: സി.കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്. എന്നാല്‍ സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായി വരുന്നു വെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനില മോശമായാല്‍…
ശിവസേനയിൽ 35 എം എല്‍ എമ്മാര്‍ അതൃപ്തര്‍:നാരായണ്‍ റാണെ
മഹാരാഷ്ട്ര: പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ശിവസേനയിലെ 35 എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും മഹാരാഷ്ട്രയില്‍ ബിജെപി തിരികെ അധികാരത്തിലെത്തുമെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായണ്‍ റാണെ. ബിജെപിയ്ക്ക്…
വയനാട്ടിൽ രാഹുൽ; ആവേശത്തോടെ യുഡിഎഫ്
വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു. മൂന്ന് ദിവസത്തിനുള്ളില്‍…
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം…
വനിതാ മതില് വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതില് വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ച് പോലെ സര്‍ക്കാര്‍ തീരുമാനം ആന മണ്ടത്തരമാണ്. സര്‍ക്കാരിന്റേത്…