മുംബൈ: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു. ജലീല്‍ അന്‍സാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്. അന്‍സാരി അജ്‌മേര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് 21 ദിവസത്തെ പരോളില്‍ പുറത്ത് പോവുന്നത്. പരോൾ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു . അഗ്രിപാഡ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദിവസവും 10.30നും 12 മണിക്കുമിടയില്‍ ഹാജര്‍ രേഖപ്പെടുത്തണം. എന്നാല്‍ വ്യാഴാഴ്ച ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം അന്‍സാരിയുടെ മകന്‍ ജെയിദ് അന്‍സാരി പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തി. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള നിരോധിത സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചയാളാണ് ഡോക്ടര്‍ ബോംബ് എന്ന പേരില്‍ അറിയപ്പെടുന്ന ജലീസ് അന്‍സാരി.
Related Post
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന…
എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു
എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് വയനാട്ടില്‍ നടക്കും.…
ബസ് കൊക്കയിലേക്ക് മറിഞ്ഞു; 23 പേര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. 23 പേര്‍ മരിച്ചു.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍നിന്ന് ലോറാനിലേക്കുള്ള ബസാണ് മറിഞ്ഞത്. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം നടന്നത്.…
തേനി ജില്ലയിലെ കാട്ടുതീയിൽ മരണം എട്ടായി
തേനി ജില്ലയിലെ കാട്ടുതീയിൽ മരണം എട്ടായി കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോലും ബുദ്ധി…
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയം; അഭിമാനമായി മിഷൻ ശക്തി
ദില്ലി: ഇന്ത്യ ബഹിരാകാശത്ത് വൻനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. പ്രധാനമന്ത്രി രാജ്യത്തെ…