തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വി ദി പീപ്പിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ മഹാപൗര സംഗമം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപളളി സുരേന്ദ്രന്‍,മേഴ്‌സിക്കുട്ടിയമ്മ, മേയര്‍ കെ.ശ്രീകുമാര്‍, എം.എല്‍.എമാര്‍, സാമൂഹ്യ, സാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്‌നാട്ടിലെ തിരുക്കുറള്‍ ബാന്‍ഡിന്റെ പരിപാടിയും രാത്രി ഊരാളികളുടെ പാട്ടും മഹാപൗര സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.
