തിരുവനന്തപുരം:കൃത്യ സമയത്ത് യോഗം തുടങ്ങാത്തതിനാല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാതെ മടങ്ങി മുഖ്യമന്ത്രി മടങ്ങി. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.
പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ വൈകുന്നേരം 5.20 ഓടെയാണ് സംഭവം. അഞ്ച് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തിലേക്ക് 20 മിനിറ്റ് വൈകിയാണ് മുഖ്യമന്ത്രി എത്തിയത്. എന്നാല്‍ അപ്പോഴും പരിപാടി ആരംഭിക്കുകയോ നേതാക്കള്‍ എത്തുകയോ ചെയ്തില്ല. പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പാകെ മുഖ്യമന്ത്രി എത്തിയാലുള്ള അപകടം മുന്നില്‍ക്കണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കാര്യം അറിയിച്ചു അതോടെ വന്നപോലെ തിരിച്ച് മുഖ്യമന്ത്രി മടങ്ങി.