ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന ഷാഹിന്‍ബാഗ് പോലെയുള്ള സ്ഥലങ്ങൾ ഡല്‍ഹിയില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനുവേണ്ടി ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി യെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
'മലിനീകരണമില്ലാത്ത ഡല്‍ഹി നമുക്ക് വേണം, എല്ലാ വീടുകളിലും ശുദ്ധജലം ലഭിക്കണം, 24 മണിക്കൂറും വൈദ്യുതി വേണം, വിദ്യാഭ്യാസത്തിന് മികച്ച സൗകര്യങ്ങള്‍ വേണം, ചേരികളോ അനധികൃത കോളനികളോ പാടില്ല, ദ്രുത ഗതാഗത സംവിധാനം വേണം, സൈക്കിള്‍ പാതകളും ലോകോത്തര നിലവാരത്തിലുള്ള റോഡുകളും വേണം. ഗതാഗത ഗതാകുരുക്കുകള്‍ പാടില്ല, അത്തരമൊരു ഡല്‍ഹിയാണ് നമുക്ക് വേണ്ടത്'. ബിജെപിയുടെ സാമൂഹിക മാധ്യമ വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.