ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ ക്ഷേമത്തിനായി 16 കര്‍മ്മപദ്ധതികളുമായി ഈ വർഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്കായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി.
കൃഷി, ജലസേചനം എന്നിവയ്ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങള്‍ക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ സാമ്പത്തിക വര്‍ഷം നല്‍കും. മത്സ്യമേഖലയ്ക്കായി സാഗരമിത്ര എന്ന പദ്ധതി നടപ്പാക്കും.
ജലക്ഷാമം നേരിടുന്നതിനുള്ള പ്രത്യേക പദ്ധതികളും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ജല്‍ ജീവന്‍ മിഷനിലൂടെ രാജ്യത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാനായി 3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത്. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കാനും നടപടികള്‍ സ്വീകരിക്കും.