ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാൻ സാധ്യത. ശിക്ഷ വെറെ വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാലു പ്രതികളുടെയും ശിക്ഷ ഒരുമിച്ച് നടത്തിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രം ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Related Post
മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍…
മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു . കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നിര്‍ദേശം തള്ളിയാണ് ശിവസേന മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…
രാകേഷ് അസ്താനയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് രംഗത്ത്. കേസില്‍ അന്വേഷണം നടത്തിയിരുന്ന തന്നെ അര്‍ധരാത്രി നടപടിയിലൂടെ ആന്‍ഡമാനിലെ…
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റി
ഡല്‍ഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റി. കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പോലീസ്…
മൃതദേഹത്തോടും ക്രൂരത: കുഴിച്ചു മൂടിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു
അമൃത്സര്‍: കൊന്ന് കുഴിച്ചു മൂടിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു. മെയ് 19നായിരുന്നു സംഭവം. ഗുര്‍ദാസ്പൂര്‍ സ്വദേശി ലഡ്ഡി(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…