കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം എന്ന പേരില്‍ പണം തട്ടിപ്പ് നടത്തിയ ശേഷം ഫണ്ട് കൈമാറാതിരുന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്.
എറണാകുളം ജില്ലാ കളക്ടറാണ് കരുണ എന്ന പരിപാടി സംഘടിപ്പിച്ച കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ രക്ഷാധികാരിയെന്നായിരുന്നു ഭാരവാഹികൾ അവകാശപ്പെടുന്നത്.എന്നാൽ തനിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ര ക്ഷാധികാരിയല്ലെന്നും കളക്ടര്‍ പറഞ്ഞു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹിയായ സംഗീത സംവിധായകന്‍ ബിജിപാലിനയച്ച കത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.