ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്ന്..സൈഗൺ  സ്വാമികൾ 

129 0

നവി മുംബൈ: ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്നും മനുഷ്യൻ ഒന്നാണെന്നുള്ള ചിന്തയും ഒരു ജാതിയെന്നത് മനുഷ്യ ജാതിയാണെന്നുമുള്ള തിരിച്ചറിവിൽ കുടി മാത്രമേ ലോക നന്മ ഉണ്ടാകുകയുള്ളുവെന്നും ദുഖമില്ലാത്ത ശരിരയാത്ര പൂർത്തിയാക്കാൻ ഗുരുദേവകൃതികൾ സഹായയമാകുമെന്നും കാലടി ശ്രീ നാരായണ ധർമ്മാശ്രമം മഠാധിപതി  ശ്രീമദ് സൈഗൺ സ്വാമികൾ. ശ്രീ നാരായണ ഗുരു രചിച്ചകൃതികൾ പഠിക്കുകയെന്നുള്ള ലക്ഷ്യത്തോടെ 2018 ജനുവരി 08 തിയതി നിലവിൽ വന്ന അൻപ് എന്ന പാഠശാലയുടെ രണ്ടാം വാർഷികാഘോഷവും "ജാതിനിർണയം" എന്ന കൃതിയുടെ രചനാശദാബ്ദി ആഘോഷവേളയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചുകൊണ്ടു  ഗുരുദേവന്റെ ദിവ്യദന്തംകൊണ്ട് പരിപാവനമായ നെരൂളിലെ ശ്രീ നാരായണ മന്ദിര സമിതിയുടെ ഗുരുദേവഗിരി ബി.ആനന്ദ് രാജ്  ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു സ്വാമിജി. 

                                                                                                      

ജീവിതത്തിന്റെ വാർധ്യക്യ ദശയായ 70ാം വയസ്സിൽ എത്തിനിൽക്കുമ്പോൾ പഠിക്കാൻ തുടങ്ങുന്ന കാര്യങ്ങൾ അൻപ് എന്ന കൂട്ടായ്മയിലൂടെ ചെറുപ്പത്തിൽ തന്നെ പ്രാവർത്തികമാക്കുകയും ഒപ്പം നിത്യ ജീവിതത്തിൽ ഗുരുദേവ കൃതികളുടെ പഠനം ഒരു നല്ല മനുഷ്യനെ വാർത്തെടുക്കാൻ ഉതകുന്നതാണെന്ന് ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ IRS ആഘോഷപരിപാടികൾ  ഉത്ഘാടനം കർമ്മം നിർവഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

ഗുരുദേവ കൃതികളുടെ ശരിയായ പഠനം ജാതിമത ചിന്തകളിലിൽ നിന്നും മുക്തമാക്കുമെന്നും  കേരളത്തിലേക്കാളും നല്ലരീതിയിൽ മുംബയിൽ ഉള്ളവർ കൃതികൾ തെറ്റില്ലാതെ ചൊല്ലുന്നുണ്ടെന്നും ശ്രീ നാരായണ മന്ദിര സമിതി ജനറൽ സെക്രട്ടറി എൻ.എസ്.സലിം കുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ട് പറയുകയുണ്ടായി.

ആദ്ധ്യാൽമികവും  ഭൗതികവുമായ പുരോഗതിയാണ് തത്വദർശനത്തിൻറെ അടിത്തറയെന്നും പണവും പദവിയും പ്രതാപവും എത്ര ഉണ്ടായാലും അന്തിരികമായ പുരോഗതിയാണ് വേണ്ടത്, അതിന് ഗുരുദേവൻ പറഞ്ഞ  ഏകാഗ്രത,സത്തുഗുണം,ഏകത്വബുദ്ധി ഈ മൂന്ന് കാര്യങ്ങൾ നേടാനുള്ള കഴിവുണ്ടാകണം. അത് നേടാൻ ഗുരുദേവ കൃതിയുടെ പഠനത്തിലൂടെ മാത്രമേ കഴിയുമെന്ന് ശിവഗിരി തീർത്ഥാടന കമ്മിറ്റി മുൻ ചെയർമാനും സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടറുമായ  ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനൻ ഉദ്ബോധിപ്പിച്ചു. എഴുത്തുകാരിയും ഗുരുധർമ്മ പ്രചാരകയുമായ നിർമ്മല മോഹൻ ജാതിനിർണയം എന്ന കൃതിയുടെ ശതാബ്‌ദിയെ കുറിച്ച് സംസാരിച്ചും, സിനിമ നിർമ്മിതാവും വ്യവസായിയുമായ മുരളി മാട്ടുമ്മൽ, സമിതി മുൻ ചെയർമനും മുൻ യൂണിയൻ പ്രെസിഡന്റുമായ ഹരിലാൽ പൊട്ടത്ത് , മുംബൈ താനെ യൂണിയൻ മുൻ സെക്രട്ടറി പി.പി.പത്മനാഭൻ,യോഗം ബോർഡ് മെമ്പർ ബാലേഷ്, മുംബൈ താനെ യുണിയൻ വനിതാ സംഘം പ്രസിഡന്റ് ജഗദമ്മ മോഹൻ,സെക്രട്ടറി സുമാ ജയദാസ്,മീരാറോഡ്, ഡോംബിവ്‌ലി  ശാഖാ സെക്രട്ടറിമാരായ എസ്.ലതീഷ്,കാർത്തികേയൻ,ഘാട്കോപ്പർ ശാഖാ വൈസ് പ്രസിഡന്റ് ജയൻ പുല്ലാനി,യൂണിയൻ വൈദിക സമിതി സെക്രട്ടറി കെ.കെ.മധുസൂദനൻ, കോർഡിനേറ്റർ ശാന്ത വേലായുധൻ,പ്രീതി മംഗലത്ത്,ജയാ ബാലൻ എന്നിവർ സംസാരിച്ചും അംഗങ്ങൾ പല ഗ്രൂപ്പുകളായി ഗുരുദേവ കൃതികളുടെ പാരായണം നടത്തുകയുണ്ടായി.

                                                                                                             

നാലര വയസ്സുകാരനായ ദേവനന്ദൻ ആലപിച്ച ശിവപ്രസാദ പഞ്ചകം വേറിട്ട അനുഭൂതിയായി, അൻപ് കുടുംബാഗംവും കണ്ണൂർ തോട്ടട ഗൗരി ടീച്ചർ അന്പിന് ആശംസകൾ നേർന്നുകൊണ്ട് എഴുതി ആലപിച്ച കവിത ചടങ്ങുകൾക്ക് ചാരുതയേകി. ശ്രീദേവി സുന്ദരേശൻ ഗുരുദേവന്റെ ഈശ്വരീയ ഭാവത്തെ കുറിച്ച് പ്രഭാഷണം നടത്തി.ഇന്ത്യയ്ക്ക് അകത്തുനിന്നും കുവൈറ്റിൽ നിന്നും പഠിതാക്കളുടെ സാന്നിധ്യംകൊണ്ട് അവിസ്മരണീയമാക്കിയ കൂട്ടായ്മയിൽ അഡ്മിൻ എം. ബിജുകുമാർ സ്വാഗതവും അഡ്മിൻ ടി.കെ.മോഹൻ കൃതജ്ഞതയും രേഖപ്പെടുത്തി. തദവസരത്തിൽ അൻപ് കുടുംബാഗംഗാമായ നിവേദിത ഭാസിയുടെ മകളും സോളിസിറ്റർ പരീക്ഷ പാസ്സായ സോനു ഭാസി, ബിന്ദു പ്രിയന്റെ മകളും സ്നേഹചിലങ്ക,അഭിനയശ്രീ അവാർഡ് കരസ്ഥമാക്കിയ ഹരിലക്ഷ്മി പ്രിയൻ എന്നിവരെ  ചടങ്ങിൽ ആദരിക്കുകയുണ്ടായി.പി കെ ബാലകൃഷ്ണൻ, അൽക്ക ബാലകൃഷ്ണൻ സുചീന്ദ്രൻ മംഗലത്ത് പ്രദീപ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റോയൽ രസോയി ഒരുക്കിയ സ്വാദിഷ്ട്ടമായ ഭക്ഷണംഏവർക്കും  പ്രിയങ്കരമായി.

Related Post

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

നഴ്‌സുമാരുടെ സമരം പിൻവലിച്ചു   

Posted by - Apr 24, 2018, 07:27 am IST 0
ശമ്പള പരിഷ്‌ക്കരണം ഇറക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് നഴ്‌സുമാർ നടത്താനിരുന്ന സമരവും ലോങ്ങ് മാർച്ചും പിൻവലിച്ചു. അടുത്തദിവസം മുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ…

സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

Posted by - Dec 25, 2018, 02:48 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നാണ്…

സംസ്ഥാനത്ത് പെട്രോള്‍ വില കുതിച്ചുയരുന്നു

Posted by - May 19, 2018, 07:02 am IST 0
തിരുവനന്തപുരം: പെട്രോള്‍ വില കുതിച്ചുയരുന്നു. ഇന്ന് തിരുവനന്തപുരത്തെ വില 80 രൂപയാണ്. പെട്രോളിന് 32 പൈസയുടെ വര്‍ദ്ധനവാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഡീസലിന് 24…

ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്: വീടിന്റെ തറപൊളിച്ചു നോക്കാന്‍ പോലീസിന് ഫോണ്‍കോള്‍ സന്ദേശം

Posted by - Jun 25, 2018, 08:27 am IST 0
പത്തനംതിട്ട: ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്. കാണാതായ പെണ്‍കുട്ടി ജസ്‌നയ്ക്കായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച്‌ പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് അയര്‍ലന്റില്‍ നിന്നും…

Leave a comment