എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട, പിഴയില്ല

118 0

ന്യൂഡല്‍ഹി : എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മുതല്‍ മിനിമം ബാലന്‍സ് വേണ്ട. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല.

ബാങ്ക് ശാഖയ്ക്ക് അനുസരിച്ച്‌ സാധാരണ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഉപഭോക്താക്കള്‍ 1,000 രൂപ മുതല്‍ 3,000 രൂപ വരെ തന്നെയാണ് പ്രതിമാസ ബാലന്‍സായി നില നിര്‍ത്തേണ്ടിയിരുന്നത്.

മെട്രോ നഗരങ്ങളിലും നഗര പ്രദേശങ്ങളിലുമുള്ള ബാങ്ക് അക്കൗണ്ട് ഉടമകള്‍ പ്രതിമാസം അക്കൗണ്ടില്‍ നില നിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുക 3,000 രൂപയാണ്. അര്‍ദ്ധ നഗരങ്ങളില്‍ ആണ് ബാങ്ക് അക്കൗണ്ട് എങ്കില്‍ അക്കൗണ്ടില്‍ 2,000 രൂപ നില നിര്‍ത്തേണ്ടി വരും. ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവര്‍ 1000 രൂപയാണ് മിനിമം ബാലന്‍സായി നില നിര്‍ത്തേണ്ടിയിരുന്നത്

Related Post

ദയാവധം: സുപ്രിംകോടതിഅനുമതി 

Posted by - Mar 9, 2018, 12:06 pm IST 0
ദയാവധം: സുപ്രിംകോടതിഅനുമതി  സുപ്രിംകോടതി ദയാവധത്തിന് അനുമതി നൽകി പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുവരാൻ പറ്റാത്തവിധം അസുഗംബാധിക്കുകയോ മറ്റ് ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയോ ആണെങ്കിൽ ഒരാൾക്ക് ദയാവധം നൽകാം.രോഗിയായി തിരുന്നതിനുമുമ്പ്…

സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ 

Posted by - Mar 7, 2018, 07:49 am IST 0
സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ  കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സർക്കാരിന്റെ ഇമേജ് കൂട്ടാനും സർക്കാർ ചെലവിടാൻ പോകുന്നത് ൪൧…

അഴിമതിക്കേസിൽ ഡി കെ ശിവകുമാർ അറസ്റ്റിലായി

Posted by - Sep 4, 2019, 09:24 am IST 0
ന്യൂഡൽഹി / ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന മുതിർന്ന കർണാടക കോൺഗ്രസ് നേതാവ്   കെ ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാല്…

മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാ രാംദേവിന്റെ പരാതിയില്‍ യെച്ചൂരിക്കെതിരേ കേസ്  

Posted by - May 5, 2019, 10:45 am IST 0
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഇതിഹാസങ്ങളായ രാമായണവും…

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചു 

Posted by - Nov 10, 2019, 09:20 am IST 0
മുംബൈ:  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര…

Leave a comment