തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സമിതി രൂപവത്കരിക്കാനും .ഇതിനായി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.വൈറസ് ബാധ സാമൂഹ്യവ്യാപനത്തിലേയ്ക്ക് നീങ്ങാനുള്ള സാഹചര്യത്തിലാണ് അതീവജാഗ്രത തുടരാനും അതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനും തീരുമാനിച്ചത്.
സാമൂഹ്യ വ്യാപനം തടയുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികളിലേയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും ആലോചനയുണ്ട്.വിരമിച്ച ഡോക്ടര്‍മാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുള്ള ഡോക്ടര്‍മാര്‍ എന്നിവരുടെയെല്ലാം സേവനം ഉപയോഗപ്പെടുത്താം.ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കും തീരുമാനമെടുക്കാം.
കൊറോണ ബാധ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന ആഘാതം പരിഗണിച്ച് ബാറുകളും ബീവറേജ് ഔട്ലെറ്റുകലും പൂട്ടേണ്ട എന്നാണ് മന്ത്രിസഭാ തീരുമാനം.ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.