മുംബൈ: മുംബൈ നഗരവും ഉപനഗരങ്ങളും നിഛലമായ കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത് നിരത്തിൽ വാഹനങ്ങളില്ല, ആളുകളുമില്ല, മെഡിക്കൽ സ്റ്റോറുകൾ പോലും തുറന്നിട്ടില്ല, ട്രെയിനുകൾ പൂർണമായും നിർത്തിയിട്ടേക്കുന്നു.
ഹൌസിങ് സൊസൈറ്റികൾ ഗെയ്റ്റുകളെല്ലാം അടച്ചിട്ടെക്കുന്നു. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയിട്ടു വീടുകളിലേക്ക് പ്രവേശ്ശിക്കാൻ അറിയിപ്പും സാനിറ്റേസറും വച്ചേക്കുന്നു,
ഇനി മാർച്ച് 31 വരെ പൊതുഗതാഗതം പൂർണമായും നിർത്തി വച്ചേക്കുകയാണിവിടെ, സബർബൻ ട്രെയിനുകൾ ഓടിയില്ലങ്കിൽ മുംബൈ, താനെ, എല്ലാം നിശ്ചലമാകും.
കൂടുതൽ ഗൗരവത്തോടെ ജനങ്ങൾ വയറസിനെ കാണാൻ തുടങ്ങിയത് ഇന്നുമുതലാണോ എന്നുള്ളത് ഇന്നലെവരെയുള്ള മുംബൈ നഗരത്തെ കണ്ടാൽ തോന്നും. ഒരാൾ കൂടി മഹാരാഷ്ടയിൽ മരണപ്പെടുകയും കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ചെയുന്നത് കൂടുതൽ ആശങ്കാജനകമാണ്