ന്യൂഡല്‍ഹി: കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരം കാബിനറ്റ് ചേര്‍ന്ന് മോദി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു മീറ്റര്‍ അകലം പാലിച്ചാണ് മന്ത്രിമാര്‍ ഇരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാരെല്ലാം പങ്കെടുത്തു. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനാവശ്യമായ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയായി.
അടുത്ത മൂന്നാഴ്ചത്തേക്കു രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായിരിക്കുമെന്നു പ്രധാനമന്ത്രി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം ലോക് കല്യാണ്‍ മാര്‍ഗില്‍ സാമൂഹ്യ അകലം പാലിച്ച് മന്ത്രിസഭാ യോഗം നടന്നു.