കേന്ദ്ര പാക്കേജ് അപര്യാപ്തം

132 0

കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌.  പ്രഖ്യാപനങ്ങളിൽ പലതും അവ്യക്തമാണെന്നും പാക്കേജിനെ കേരളം സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.   സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും തീരുമാനമുണ്ടാകാനുണ്ട്‌.
സംസ്ഥാന ധനമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ്‌ വഴിയെങ്കിലും ധനപ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യണം. ജനങ്ങളുടെ കടബാധ്യതകളെക്കുറിച്ചൊന്നും കേന്ദ്രധനമന്ത്രി മിണ്ടുന്നില്ല. അടച്ചുപൂട്ടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാർഗങ്ങൾ  അടഞ്ഞു. കച്ചവടമില്ലാത്തതിനാൽ ജിഎസ്‌ടിയിൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതര നികുതി വരുമാനങ്ങളും തുച്ഛമാകും. കേന്ദ്രത്തിന്‌ നികുതി ഇടിവ്‌ പ്രശ്‌നമാകില്ല. റിസർവ്‌ ബാങ്കിന്റെ കരുതൽ ധനത്തിൽനിന്ന്‌ എടുക്കാനാകും. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ചർച്ചചെയ്ത് പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Dec 29, 2019, 10:16 am IST 0
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയിൽ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരോപണവുമായി…

സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി 

Posted by - Nov 6, 2019, 10:15 am IST 0
വയനാട് : തന്നെ മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി. സഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു…

ഫോനി : ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത    

Posted by - Apr 30, 2019, 06:52 pm IST 0
തിരുവനന്തപുരം:'ഫോനി' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍…

കേരളത്തില്‍ യുഡിഎഫ് 11ലും എല്‍ഡിഎഫ് 8ലും എന്‍ഡിഎ ഒന്നിലും ലീഡുചെയ്യുന്നു  

Posted by - May 23, 2019, 08:51 am IST 0
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍, യുഡിഎഫ് 11 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ടിടത്താണ് മുന്നിട്ടുനില്‍്ക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരിടത്തും…

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, വി മിഥുൻ ക്യാപ്റ്റൻ 

Posted by - Oct 30, 2019, 03:05 pm IST 0
കൊച്ചി : സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി.മിഥുനാണ് ക്യാപ്റ്റന്‍. കൊ്ച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ടീം അംഗങ്ങള്‍: സച്ചിന്‍…

Leave a comment