ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാര സമരം അവസാനിപ്പിച്ചു; പകരം മൂന്ന് പേര്‍ നിരാഹാരമിരിക്കും  

88 0

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നല്‍ എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരീനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘത്തതിന്റെ നിര്‍ദേശ പ്രകാരം ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് ഇവരുടെ നിരാഹാര സമരം അവസാനിപ്പിച്ചത്.

ഒന്‍പത് ദിവസമായി തുടരുന്ന നിരാഹാര സമരമാണ് എംഎല്‍എമാര്‍ അവസാനിപ്പിച്ചത്. ഇരുവരുടെയും ആരോഗ്യനില മോശമാണെന്നും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇരുവരുടെയും ഷുഗര്‍ ലെവല്‍ അപകടകരമായ നിലയിലേക്ക് കുറയുകയാണെന്നും മെഡിക്കല്‍ സംഘം പരിശോധനയ്ക്ക് ശേഷം അറിയിച്ചിരുന്നു.

അതേസമയം ഷാഫിക്കും ശബരീനാഥനും പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. രണ്ട് എംഎല്‍എമാര്‍ നിരാഹാരമിരുന്നിട്ട് സ്പീക്കറോ, പാര്‍ലമെന്ററികാര്യ മന്ത്രിയോ അന്വേഷിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Related Post

മാണി സി. കാപ്പൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 9, 2019, 02:18 pm IST 0
തിരുവനന്തപുരം : പാലായിലെ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ നിയമസഭാ൦ഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ നടന്ന ചടങ്ങിലാണ് മാണി സി. കാപ്പൻ സത്യപ്രതിജ്ഞ…

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്  

Posted by - Jul 14, 2019, 07:31 pm IST 0
തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും…

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം  

Posted by - Oct 22, 2019, 03:50 pm IST 0
തൃശ്ശൂര്‍: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്  സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ്…

ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jul 16, 2019, 07:45 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജൂലൈ 1…

സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു 

Posted by - Nov 7, 2019, 06:01 pm IST 0
തിരുവനന്തപുരം:  സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് അവ ആരംഭിക്കുന്നത്. ഈ…

Leave a comment