മലപ്പുറം: മുസ്ലീം ലീഗിനെ എന്‍.ഡി.എ.യിലേക്കു ക്ഷണിച്ച് ശോഭാ സുരേന്ദ്രന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ പാര്‍ട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബി.ജെ.പിക്കു ക്ഷണിക്കാന്‍ പറ്റിയത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെയാണ്. ഇടതുപക്ഷം സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്ന നിലപാട് അറിയിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തുവന്നതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരസ്യ പ്രതികരണം. 'ഭാവി കേരളത്തിലെ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ നിലപാടാണ്. വര്‍ഗീയ നിലപാട് തിരുത്തി കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമാണ് എന്നു പറഞ്ഞാല്‍ മുസ്ലീം ലീഗിനേയും ഉള്‍ക്കൊള്ളാനുള്ള ദര്‍ശനമാണ് ബിജെപിയുടെ മുഖമുദ്ര'യെന്നായിരുന്നു ശോഭയുടെ നിലപാട്. കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര വേദിയിലായിരുന്നു ഇത്.
എന്നാല്‍ ലീഗിനെ സ്വാഗതം ചെയ്ത ശോഭയുടെ നിലപാടിനെ തള്ളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തുവന്നു. എന്നാല്‍ കുമ്മനം രാജശേഖരന്‍ ശോഭയെ പിന്തുണച്ചു. ലീഗന് മുന്‍പില്‍ ബിജെപി വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കൂടുതല്‍ ഘടക കക്ഷികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുമ്മനം പറഞ്ഞു.