പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഒരു മാസത്തിനിടെ നാലാമത്തെ വര്‍ധനവ്  

171 0

ഡല്‍ഹി: പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ഉപഭോക്തൃ സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 826 രൂപയും വാണിജ്യ സിലിണ്ടറിന് 1604 രൂപയുമായി.

30 ദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് വാചക വാതക വില വര്‍ധിച്ചത്. ഫെബ്രുവരി 25 ന് പാചക വാതകത്തിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമേ
ഫെബ്രുവരി 14 ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്.

Related Post

മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു

Posted by - Oct 8, 2018, 07:20 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍…

നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ് 

Posted by - May 8, 2018, 04:56 pm IST 0
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ്. അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന സൈറ്റ് EduBirdie…

ചരിത്രത്തിലേക്ക് ശ്രീധന്യ; സിവിൽ സർവീസിൽ കേരളത്തിന് അഭിമാന നിമിഷം

Posted by - Apr 6, 2019, 01:25 pm IST 0
കേരള ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി സിവിൽ സർവീസിൽ തിളക്കമാർന്ന വിജയം നേടി. വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ് കമല…

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുന്നു: സോളിസിറ്റർ ജനറൽ   

Posted by - Feb 2, 2020, 08:26 pm IST 0
ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുകയാണെന്ന് കേന്ദ്രസർക്കാർ. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഉടൻ തന്നെ നടപ്പാക്കണമെന്നും സർക്കാരിനു വേണ്ടി…

പൗരത്വ നിയമത്തെ പിന്തുണച്ച ബിഎസ്പി എംഎല്‍എ രമാബായി പരിഹാറിനെപാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 

Posted by - Dec 29, 2019, 03:14 pm IST 0
ലഖ്നൗ: പൗരത്വ നിയമത്തെ പിന്തുണച്ച ബിഎസ്പി എംഎല്‍എ രമാബായി പരിഹാറിനെപാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. ബിഎസ്പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അത് തകര്‍ക്കുന്നത്…

Leave a comment