സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിന്റെ പാപ്പന്‍ ചിത്രീകരണം തുടങ്ങുന്നു  

231 0

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ചിത്രീകരണത്തിന് നാളെ തുടക്കം. വെട്ടിയൊതുക്കിയ താടിയും മുടിയുമായുള്ള നായക കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടു. ഏറെക്കാലത്തിനുശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ 'മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പാല, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. 'പൊറിഞ്ചു മറിയം ജോസി'ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്.

സണ്ണി വെയ്ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

Related Post

ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ ലൂസിഫറിന്റെ വിജയാഘോഷം  

Posted by - May 24, 2019, 05:53 pm IST 0
അഭിനയത്തിലൂടേയും സംവിധാനത്തിലൂടേയും മലയാളികളുടെ പ്രിയങ്കരനായിക്കഴിഞ്ഞു പൃഥ്വിരാജ് സുകുമാരന്‍. നായകനായെത്തി വെള്ളിത്തിര കീഴടക്കി സംവിധായകന്റെ കുപ്പായമണിഞ്ഞ് അവിടെയും വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞു. മലയാള സിനിമയില്‍ ഇന്ന് ഏറ്റവും വിലമതിക്കപ്പെടുന്ന…

ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും ശ്രീനിവാസന്‍  

Posted by - May 7, 2019, 08:03 pm IST 0
കൊച്ചി: ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ മൗനം പാലിച്ചു പോരുന്ന സമയത്ത് നടനും സംവിധായകനുമായ ശ്രീനിവാസന്റെ തുറന്നു പറച്ചില്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍…

ഐഎഫ്എഫ്‌കെ: 'ദിസ് ഈസ് നോട്ട് എ ബറിയല്‍'ന് സുവര്‍ണ്ണ ചകോരം; പ്രേക്ഷകരുടെ ഇഷ്ട ചിത്രം 'ചുരുളി'  

Posted by - Mar 6, 2021, 10:46 am IST 0
പാലക്കാട്: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്‌സ് എ റിസറക്ഷന്‍'. തെക്കന്‍…

സിജു വില്‍സന്റെ വരയന്‍ മെയ് 28ന് തിയേറ്ററുകളില്‍  

Posted by - Mar 16, 2021, 10:27 am IST 0
സിജു വില്‍സണ്‍ നായകനായി, ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയന്‍' റിലീസിനൊരുങ്ങുന്നു. ലോക്ക് ഡൗണിനു മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ് റിലീസിനു തയ്യാറായിരുന്നതാണ്…

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

Leave a comment