തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായി. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന തീരുമാനം കര്‍ശനമായി സിപിഎം നടപ്പാക്കി. എന്നാല്‍ തോമസ് ഐസക്കിനെയും ജി സുധാകരനെയും വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ക്കും ഇളവ് വേണ്ടെന്നായിരുന്നു പൊതു അഭിപ്രായം.
മത്സരിക്കാന്‍ ഇളവ് നല്‍കാത്തതോടെ സിപിഎമ്മിന്റെ ജനകീയരായ നിരവധി എംഎല്‍എമാരാണ് ഇക്കുറി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കേണ്ടി വരുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ക്ക് പകരം പുതുമുഖങ്ങളെ മത്സരരംഗത്തെത്തിക്കും. കോഴിക്കോട് എംഎല്‍എ പ്രദീപ് കുമാര്‍, റാന്നി എംഎല്‍എ രാജു എബ്രഹാം, കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റി എന്നിവരും ഇത്തവണ മത്സരിക്കാനില്ല.