ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി. കാബിനറ്റ് സെക്രട്ടറിയായിരുന്ന സിന്‍ഹ 2019ലാണ് വിരമിച്ചത്. പിന്നീടാണ് അദ്ദേഹത്തെ ഉപദേഷ്ടാവായി പ്രധാനമന്ത്രി നിയമിച്ചത്. 1977 ബാച്ച് ഐഎഎസ് ഓഫിസറായിരുന്ന സിന്‍ഹ, ഉത്തര്‍പ്രദേശ് കേഡറാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് കാബിനറ്റ് സെക്രട്ടറിയായിരുന്നു. നൃപേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥനും നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജിവെച്ചിരുന്നു.
Related Post
അഭിലാഷ് ടോമിയെ സൈനിക ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടയില്‍ പായ്‌വഞ്ചി തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയില്‍…
സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം…
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വന്‍ ഓഫറുകള്‍ നൽകുന്നു
ഡല്‍ഹി: വാലെന്റിൻ ഡേ ഓഫറായി യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 11 മുതല്‍…
പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ സാധിക്കില്ല : അജിത് പവാർ
പുണെ: രാഷ്ട്രപതി ഒപ്പുവെച്ചു പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ പറ്റില്ലെന്ന് ഉപ മുഖ്യമന്ത്രി അജിത് പവാർ. പുണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം, പഞ്ചാബ്,…
വൈദ്യുതാഘാതമേറ്റ് 7 ആനകള്‍ ചരിഞ്ഞു
ദെന്‍കനാല്‍: ഒഡിഷയിലെ ദെന്‍കനാല്‍ ജില്ലയില്‍ 11കെവി ലൈനിലൂടെ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു. ശനിയാഴ്ച കമലാങ്ക ഗ്രാമത്തിലാണ് സംഭവം.സദര്‍ വനമേഖലയില്‍നിന്നും ഗ്രാമത്തിലെത്തിയ ആനകള്‍ വയല്‍കടക്കുന്നതിനിടെ പൊട്ടിവീണ 11കെവി…