ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു  

925 0

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ കെ. സുധാകരനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ സുധാകരനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാന്‍ അനുമതി നല്‍കിയിരിക്കെ സുധാകരനുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുല്ലപ്പള്ളിയും സംസാരിച്ചു കഴിഞ്ഞു. നേരത്തേ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി വഴിയും ഈ നീക്കം നടത്തിയിരുന്നു. ആന്റണി സുധാകരനെ ഫോണ്‍വിളിച്ച് ആവശ്യം ഉന്നയിക്കുകയും ചെയ്തതായിട്ടാണ് വിവരം. പ്രാദേശിക നേതാക്കളും സുധാകരനെ കണ്ടിരുന്നു.

അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം സുധാകരന്‍ ഇതുവരെ എടുത്തിട്ടില്ലെന്നാണ് സൂചനകള്‍. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കണ്ണൂര്‍ ഡിസിസിയുടെ സി. രഘുനാഥിനെ പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ആണ് സുധാകരന്റെ പ്രതികരണം. ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൈപ്പത്തിയില്‍മത്സരിക്കാന്‍ അവര്‍ വിസമ്മതിക്കുകയും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് വരികയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. അപ്രതീക്ഷിതമായി നേമത്ത് കെ. മുരളീധരനെ കൊണ്ടു വന്നത് പോലെ ഒരു നീക്കം ധര്‍മ്മടത്തും നടത്താനാണ് കോണ്‍ഗ്രസ് ആലോചന. ഇതിന് ഏറ്റവും അനുയോജ്യനായ ആള്‍ കെ സുധാകരനാണെന്നാണ് നേതൃത്വം കരുതുന്നത്.

സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സുധാകരന്റെ വിമര്‍ശനത്തെ തടയുകയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേക്കേറിയ പി.സി.ചാക്കോ സുധാകരനും കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു.

സുരേന്ദ്രനെതിരേ രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍ എന്നും വര്‍കിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് വിടാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പി.സി ചാക്കോയോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയുമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചിരുന്നു.

Related Post

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

വിവാദപ്രസംഗം നടത്തിയ സ്വാധി സരസ്വതിക്കെതിരെ കേസെടുത്തു

Posted by - Apr 30, 2018, 04:25 pm IST 0
കാസര്‍കോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന്‌ പ്രസംഗിച്ച വിശ്വഹിന്ദു പരിഷത്‌ വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരെ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു.…

ശിവസേന ഹർത്താൽ പിന്‍വലിച്ചു

Posted by - Sep 29, 2018, 10:08 pm IST 0
തിരുവനന്തപുരം : ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശിവസേന തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. സം​സ്ഥാ​ന​ത്ത്…

ക്രിസോസ്റ്റം തിരുമേനിക്ക് ഉപരാഷ്ട്രപതി ഇന്ന് ആദരമർപ്പിക്കും 

Posted by - Apr 30, 2018, 09:03 am IST 0
തിരുവല്ലയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലിത്തയെ ആദരിക്കും  നാവികസേനയുടെ വിമാനത്താവളത്തിൽ പ്രത്യേക…

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST 0
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും…

Leave a comment