കോവിഡ്: മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ  

910 0

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ബുധനാഴ്ച രാത്രി മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്. ഇന്ന് 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. നാലു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ – കോമേഴ്സ്, ഇന്ധന വിതരണം എന്നിവ മാത്രമേ അനുവദിക്കൂ. അനാവശ്യ യാത്രകള്‍ തടയും. പൊതുഗതാഗതം നിര്‍ത്തിവെക്കില്ല. അവശ്യ യാത്രകള്‍ക്കുവേണ്ടി മാത്രമെ ബസുകളിലും ട്രെയിനുകളിലും ജനങ്ങള്‍ സഞ്ചരിക്കാവൂ.

Related Post

അസമില്‍ അക്രമം കുറഞ്ഞു; ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവിൽ ഇളവ് 

Posted by - Dec 14, 2019, 02:06 pm IST 0
ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ കര്‍ഫ്യൂവിൽ ഇളവ് നല്‍കി.  എന്നാല്‍ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ…

ബി​ജെ​പി എം​പി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് 15.50 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു

Posted by - Feb 13, 2019, 11:40 am IST 0
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ബി​ജെ​പി എം​പി ശോ​ഭ ക​ര​ന്ത​ല​ജെ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് 15.50 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഉ​ഡു​പ്പി-​ചി​ക്ക​മം​ഗ​ളൂ​രു എം​പി തി​ങ്ക​ളാ​ഴ്ച…

ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരിക്ക്

Posted by - Oct 29, 2019, 03:36 pm IST 0
ശ്രീനഗർ : ജമ്മു കശ്മീരിലെ സോപോറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസ് കാത്ത് നിൽക്കുന്നവർക്ക് നേരെയായിരുന്നു ആക്രമണം.  ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.…

സൽമാന് വീണ്ടും ജയിൽ ശിക്ഷ

Posted by - Apr 6, 2018, 06:09 am IST 0
സൽമാന് വീണ്ടും ജയിൽ ശിക്ഷ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഗന് 5 വർഷം ജയിൽ ശിക്ഷ. ഇതിപ്പോ നാലാം തവണയാണ് സൽമാൻ ഗന് ജയിലിലേക്ക് എത്തുന്നത്…

ഡൽഹി പൊലീസിന് നൽകിയ പ്രത്യേക അധികാരം റദ്ധാക്കില്ലെന് സുപ്രീം കോടതി 

Posted by - Jan 24, 2020, 02:31 pm IST 0
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ…

Leave a comment