Media Eye Desk

മോഷണം തടയാന്‍ ശ്രമിച്ച യുവതിയെ കുത്തിക്കൊന്ന് മോഷ്ടാവ് രക്ഷപെട്ടു  

Posted by - Feb 28, 2021, 08:30 am IST
ന്യൂഡല്‍ഹി: മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ അമ്മയുടേയും മകന്റേയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. പഞ്ചാബ് സ്വദേശി സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാത്രി 9.30-ഓടെ അമ്മയ്ക്കും മകനുമൊപ്പം മാര്‍ക്കറ്റില്‍ നിന്നും…
Read More

പിഎസ് സി: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു; സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

Posted by - Feb 28, 2021, 07:34 am IST
തിരുവനന്തപുരം: പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി…
Read More

'ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ല'; ശോഭാ സുരേന്ദ്രന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി  

Posted by - Feb 27, 2021, 03:39 pm IST
മലപ്പുറം: മുസ്ലീം ലീഗിനെ എന്‍.ഡി.എ.യിലേക്കു ക്ഷണിച്ച് ശോഭാ സുരേന്ദ്രന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ പാര്‍ട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബി.ജെ.പിക്കു ക്ഷണിക്കാന്‍ പറ്റിയത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെയാണ്. ഇടതുപക്ഷം സംസാരിക്കുന്നത്…
Read More

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

Posted by - Feb 27, 2021, 03:22 pm IST
സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്. 1921ലെ മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന് പുഴ മുതല്‍ പുഴവരെ എന്നാണ് പേരിട്ടിരിക്കുന്നത്.…
Read More

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയാണ്…
Read More

ലീഗിനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം; ലീഗുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കെ. സുരേന്ദ്രന്‍; നിലപാട് ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍  

Posted by - Feb 27, 2021, 06:49 am IST
തിരുവനന്തപുരം:  വര്‍ഗീയ നിലപാട് തിരുത്തിവന്നാല്‍ മുസ്ലീം ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന സോഭ സുരേന്ദ്രന്റെ നിലപാട് തിരുത്തി ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗ്. മുസ്ലീം ലീഗുമായി ഒരൊത്തുതീര്‍പ്പിനുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വിജയ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി  

Posted by - Feb 27, 2021, 06:41 am IST
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു വിടാത്തതിലും സ്വകാര്യ കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തീരദേശത്തെ ഫിഷ്ലാന്‍ഡിംഗ്…
Read More

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; വീട്ടുമുറ്റങ്ങള്‍ പൊങ്കാലക്കളങ്ങളായി  

Posted by - Feb 27, 2021, 06:40 am IST
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നു. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷമാണ് പണ്ടാരയടുപ്പില്‍ അഗ്‌നി തെളിച്ചത്. തുടര്‍ന്ന് ഭക്തര്‍ തങ്ങളുടെ വീടുകളില്‍ തയ്യാറാക്കിയ അടുപ്പുകളിലും തീ തെളിക്കുകയാണ്. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാല നിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും…
Read More

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് മുഖ്യപ്രതികളും പിടിയില്‍  

Posted by - Feb 26, 2021, 05:12 pm IST
മലപ്പുറം: തിരുവല്ല മാന്നാറില്‍ നിന്ന് യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി ഫഹദും കൂട്ടാളികളുമാണ് അറസ്റ്റിലായത്. യുവതിയെ കടത്തിക്കൊണ്ട് പോയ കാറില്‍ ഉണ്ടായിരുന്നവരാണിവര്‍. നേരത്തെ യുവതിയെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് കാണിച്ച് എറണാകുളം സ്വദേശികളായ…
Read More

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; കേരളത്തില്‍ ഒറ്റഘട്ടമായി നടത്തിയേക്കും  

Posted by - Feb 26, 2021, 05:04 pm IST
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് മാധ്യമങ്ങളെ കാണും. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. വൈകീട്ട് 4.30നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുക. കേരളത്തില്‍…
Read More

കണ്ണന്‍ താമരക്കുളത്തിന്റെ ഡാര്‍ക്ക് ത്രില്ലര്‍ ഉടുമ്പ്  

Posted by - Feb 26, 2021, 04:17 pm IST
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം സുരേഷ്ഗോപിയുടെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളം ഒരു…
Read More

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍സ്‌ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയില്‍  

Posted by - Feb 26, 2021, 03:43 pm IST
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സ്‌ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍, 350…
Read More

ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ പണിമുടക്കില്ല  

Posted by - Feb 26, 2021, 03:42 pm IST
ഡല്‍ഹി: ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദ് തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകീട്ട് എട്ടു വരെയാണ്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. കേരളത്തിലെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍…
Read More

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഇന്നു മുതല്‍; സേനാവിന്യാസം കുറയ്ക്കില്ലെന്ന് ഇന്ത്യന്‍ സേന  

Posted by - Feb 26, 2021, 03:41 pm IST
ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇന്നു മുതല്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ. ഇരു രാജ്യത്തിന്റെയും സേനകളാണ് വെടിനിറുത്തലിന് ധാരണയായെന്ന് വ്യക്തമാക്കിയത്. ധാരണകള്‍ പാലിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. സേനാ വെടിനിര്‍ത്തല്‍ ധാരണയെ പിന്തുണച്ച പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, സൈന്യങ്ങള്‍…
Read More

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 6, അസമില്‍ മൂന്ന് ഘട്ടം, ബംഗാളില്‍ എട്ട് ഘട്ടം  

Posted by - Feb 26, 2021, 02:22 pm IST
ഡല്‍ഹി: തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-ന്, രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 1-നും മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 6-നും നടക്കും. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും…
Read More