Media Eye Desk

സാധാരണക്കാർക്ക് പത്മ പുരസ്കാരങ്ങളിൽ വിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി

Posted by - Jan 27, 2020, 12:50 pm IST
ന്യൂഡൽഹി: സാധാരണക്കാര്‍ക്ക് പത്മ പുരസ്‌കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്  റേഡിയോ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്കാരങ്ങളെക്കുറിച്ചുള്ള പൊതുധാരണയിൽ മാറ്റം വന്നതായി മോദി അഭിപ്രായപ്പെട്ടത്. പുരസ്‌കാര ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. എല്ലാവർഷത്തെയും പോലെ കഴിഞ്ഞദിവസം…
Read More

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ ആസാദിനെ അറസ്റ്റ് ചെയ്യാൻ കാരണം. നിലവിൽ പൗരത്വ നിയമത്തിനെതിരായ റാലിയിൽ പങ്കെടുക്കുന്നത് വിലക്കിയാണ്…
Read More

ഷാഹിന്‍ബാഗ് പോലെയുള്ള സ്ഥലങ്ങൾ ഡല്‍ഹിയില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Posted by - Jan 26, 2020, 05:23 pm IST
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന ഷാഹിന്‍ബാഗ് പോലെയുള്ള സ്ഥലങ്ങൾ ഡല്‍ഹിയില്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനുവേണ്ടി  ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി യെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  'മലിനീകരണമില്ലാത്ത  ഡല്‍ഹി നമുക്ക്…
Read More

മനുഷ്യച്ചങ്ങലക്കിടെ യുവാവിന്റെ ആല്മഹത്യ ശ്രമം 

Posted by - Jan 26, 2020, 05:14 pm IST
കൊല്ലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് തീർത്ത മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ഞരമ്പ് മുറിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മന്ത്രിമാരുടെ വേദിക്ക് സമീപത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു. എൽഡിഎഫ് പ്രവർത്തകരാണ് ഇയാളെ പിടിച്ചുമാറ്റിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.  രണ്ടാംകുറ്റി സ്വദേശി അജോയ്…
Read More

സർക്കാരിനെ ഉപദേശിക്കാൻ തനിക്ക് അധികാരമുണ്ട് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Jan 26, 2020, 10:42 am IST
തിരുവനന്തപുരം: സര്‍ക്കാരിനെ ഉപദേശിക്കാനും നിർദ്ദേശങ്ങൾ  നല്‍കാനുമുള്ള അധികാരം നിയമപരമായി തനിക്കുണ്ടെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണെന്ന വിമർശനം തെറ്റാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ നിയമിച്ചതു രാഷ്ട്രപതിയാണെന്നും പ്രതിപക്ഷ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നത് ഗവര്‍ണറെ മാറ്റാന്‍ പ്രതിപക്ഷം…
Read More

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted by - Jan 25, 2020, 09:45 pm IST
ന്യൂഡല്‍ഹി:  അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പത്മവിഭൂഷണ്‍. ബോക്‌സിങ് താരം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും വ്യവസായി  ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. അന്തരിച്ച ബി.ജെ.പി.…
Read More

രാജസ്ഥാൻ അസംബ്ലി പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

Posted by - Jan 25, 2020, 02:46 pm IST
ജയ്പുര്‍:  കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്  ബിജെപിയുടെ നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളിച് നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു.
Read More

വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ഇനിമുതൽ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

Posted by - Jan 25, 2020, 02:39 pm IST
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ കുടുംബാധിപത്യത്തില്‍ നിന്ന് എസ്എന്‍ഡിപി യോഗത്തെ രക്ഷിക്കാന്‍ സുഭാഷ് വാസു രംഗത്തിറങ്ങി . ഇതിന്റെ ഭാഗമായി കായംകുളം വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിന്റെ പേര് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന് മാറ്റി ഗോകുലം ഗോപാലനെ ചെയര്‍മാനായി…
Read More

നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 25, 2020, 02:31 pm IST
മുംബൈ:   മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ച ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. സ്റ്റാര്‍ പ്ലസ് ചാനലിലെ 'ദില്‍ തോ ഹാപ്പി ഹേ ജി' എന്ന സീരിയലിലെ പ്രധാന നടിയാണ് സേജല്‍.  
Read More

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സെൻകുമാറിനെതിരെ കേസ്  

Posted by - Jan 25, 2020, 10:41 am IST
തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കൺഡോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകനായ കടവിൽ റഷീദാണ്…
Read More

ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

Posted by - Jan 24, 2020, 06:46 pm IST
മലപ്പുറം: പൈങ്കണ്ണൂരില്‍ സി.എ.എ പിന്തുണച്ചതിന്റെ യുടെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്ന ട്വിറ്റര്‍ സന്ദേശത്തിനെതിരെ ബിജെപി നേതാവും ചിക്കമംഗലൂരു എംപിയുമായ ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 എ വകുപ്പ് പ്രകാരമാണ് കേസ്. പ്രാദേശിക ബിജെപി നേതാവ്…
Read More

ഡൽഹി പൊലീസിന് നൽകിയ പ്രത്യേക അധികാരം റദ്ധാക്കില്ലെന് സുപ്രീം കോടതി 

Posted by - Jan 24, 2020, 02:31 pm IST
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ  ട്രാഫിക്ക് ബ്ലോക്കാണ് പലയിടങ്ങളിലും നടക്കുന്നത് .  ഇതിനു പരിഹാരം കാണാനായി ദല്‍ഹി പോലീസിനു…
Read More

ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് സമരം

Posted by - Jan 24, 2020, 02:19 pm IST
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.  വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ്…
Read More

നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു സംസ്‌കരിക്കും  

Posted by - Jan 24, 2020, 09:34 am IST
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലർച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.  തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ , ഭാര്യ…
Read More

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണ് : ജെപി  നഡ്ഡ 

Posted by - Jan 23, 2020, 09:01 pm IST
ആഗ്ര: പൗരത്വ നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണെന്ന് നഡ്ഡ . ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആഗ്രയിൽ നടന്ന റാലിയിൽ ജനങ്ങളെ അധിസംബോധന  ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റും, മൻമോഹൻ…
Read More