Media Eye Desk

പവന്‍ വർമ്മക്ക് ഇഷ്ടമുള്ള  പാര്‍ട്ടിയില്‍ ചേരാം;  നിതീഷ് കുമാര്‍

Posted by - Jan 23, 2020, 03:01 pm IST
പട്ന: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത മുതിര്‍ന്ന ജെഡിയു നേതാവായ പവന്‍ വര്‍മയ്‌ക്കെതിരെ  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. അദ്ദേഹത്തിന് പാര്‍ട്ടി വിട്ട് പോകാനോ മറ്റ് പാര്‍ട്ടികളില്‍ ചേരാനോ യാതൊരു തടസ്സവുമില്ലെന് നിതീഷ് കുമാര്‍…
Read More

രാഹുൽ ഗാന്ധിയെ അയോധ്യ സന്ദർശനത്തിന് ക്ഷണിച് ശിവസേന   

Posted by - Jan 23, 2020, 12:21 pm IST
ന്യൂദല്‍ഹി: അയോധ്യ സന്ദര്‍ശനത്തിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം പോകാന്‍ രാഹുല്‍ ഗാന്ധിയെയും  ക്ഷണിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് നേതാവ് അയോധ്യ സന്ദര്‍ശിക്കാനും ഒപ്പം വരണമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയെ റാവത്ത് ക്ഷണിച്ചിരിക്കുന്നത്.  എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ രാഹുല്‍…
Read More

നിര്‍ഭയ പ്രതികള്‍ക്കൊപ്പം ഇന്ദിര ജെയ്‌സിങ്ങിനെ ജയിലില്‍ പാര്‍പ്പിക്കണം: നടി കങ്കണ റണാവത്ത്

Posted by - Jan 23, 2020, 12:14 pm IST
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന  അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം  കാണിക്കുന്ന ഇവരെപ്പോലുള്ളവരാണ്  രക്ഷസന്മാരെ വളരാൻ അനുവദിക്കുന്നതെന്ന്  കങ്കണ പറഞ്ഞു.…
Read More

നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

Posted by - Jan 23, 2020, 10:07 am IST
ന്യൂ ഡൽഹി: നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച എട്ടംഗ മലയാളി സംഘത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിൽ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോര്‍ക്ക വഹിക്കും.  തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച രാവിലെ 11 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.…
Read More

മുംബൈ പാട്ടോളത്തിന് അണുശക്തി നഗറിൽ അരങ്ങുണരും

Posted by - Jan 22, 2020, 10:04 pm IST
മുംബൈ : ഞെരളത്ത് കലാശ്രമം മലയാളത്തിന്റെ തനത് കൊട്ട് പാട്ട് രൂപങ്ങളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത 'പാട്ടോള'ത്തിന്റെ മുംബൈയിലെ നാലാം അദ്ധ്യായത്തിന്റെ വിളംബരം ഫെബ്രുവരി 1 ന് വൈകുന്നേരം 6 മണിക്ക് 'വൈഖരി'യുടെ നേതൃത്വത്തിൽ, ട്രോംബെ ടൗൺഷിപ്പ് ഫൈൻ…
Read More

റെയില്‍വേ മെനുവില്‍ കേരള വിഭവങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തി

Posted by - Jan 22, 2020, 05:27 pm IST
ന്യൂഡല്‍ഹി:  കേരള വിഭവങ്ങളും ലഘുഭക്ഷണങ്ങളും പഴയ  പോലെ തുടര്‍ന്നും റെയില്‍വേയില്‍ ലഭ്യമാക്കുമെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  പുട്ട്, കടലക്കറി,  പൊറോട്ട, പഴംപൊരി, പരിപ്പുവട ,ഇലയട,  ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ തുടങ്ങിയ…
Read More

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : വി മുരളീധരൻ 

Posted by - Jan 22, 2020, 05:20 pm IST
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്  കേന്ദമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന  സമീപനമെടുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്.  നിയമം പാസ്സാക്കിയതു മുതല്‍ തുടങ്ങിയ കുപ്രചരണങ്ങള്‍ കോടതി വിധിയെയും ആ കുപ്രചരണത്തിനുള്ള മാധ്യമമായി…
Read More

തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ്‌  ഇപ്പോൾ നടക്കുന്നത്‌ : ജേക്കബ് തോമസ്  

Posted by - Jan 22, 2020, 05:10 pm IST
പാലക്കാട്: ഡിജിപിയില്‍ നിന്ന് എഡിജിപിയിലേക്ക് തരംതാഴ്ത്താനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടിയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഇപ്പോള്‍ നടക്കുന്നത്  തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണെന്നും നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത് നീതിമാനാണല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.  തരംതാഴ്ത്തല്‍ സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പൊന്നും…
Read More

കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം

Posted by - Jan 22, 2020, 12:39 pm IST
തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. അപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ആര്‍ക്കും പരിക്കുകളോ അപകടമോ ഇല്ല. 
Read More

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി

Posted by - Jan 22, 2020, 12:26 pm IST
ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്.…
Read More

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി

Posted by - Jan 22, 2020, 09:32 am IST
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി . നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായുമാണ് വിവരം. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍…
Read More

പൗരത്വ നിയമം പിൻവലിക്കില്ലെന്ന് അമിത് ഷാ

Posted by - Jan 21, 2020, 08:09 pm IST
ലക്‌നൗ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ ഇത്തരം ഭീഷണികൾ കുറെ കണ്ടിട്ടുള്ളതാണെന്നും ഇതിൽ ഭയപ്പെടുന്നില്ലെന്നും പൗരത്വ നിയമം പിൻവലിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലവിലെ എതിർപ്പ് വോട്ട്…
Read More

പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: അലഹബാദ് ഹൈക്കോടതി

Posted by - Jan 21, 2020, 03:36 pm IST
അലഹബാദ്: പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല. നിസ്‌കാര സമയത്ത് ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുസ്ലിം പള്ളികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ ഉത്തരവ്.  മതാചാരങ്ങള്‍ക്കായയി പെരുമ്പറ കൊട്ടാനോ ഉച്ചഭാഷിണി…
Read More

നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു

Posted by - Jan 21, 2020, 03:29 pm IST
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. തണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം. ദമനിലെ പനോരമ റിസോര്‍ട്ടലാണ് ദാരുണമായ സംഭവം. മരിച്ചവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണെന്നാണു  വിവരം.…
Read More

സത്യസരണി റെയ്ഡ് ചെയ്യാനുള്ള ബലം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ല : സെൻകുമാർ  

Posted by - Jan 21, 2020, 03:11 pm IST
തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനുള്ള  ബലം  പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് സെന്‍കുമാർ പ്രതികരിച്ചത്.. ലൗജിഹാദ് എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന് തെളിവില്ല എന്ന് ഡിജിപി…
Read More