Media Eye Desk

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ  തുടര്‍ന്ന് ധന്‍ബാദ്- ഭുവനേശ്വര്‍ രാജ്യറാണി എക്‌സപ്രസ് അടക്കം അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. 
Read More

ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ

Posted by - Jan 16, 2020, 09:28 am IST
ശബരിമല: ഈ വര്ഷം  ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും പത്രസമ്മേളനത്തിൽ പറഞ്ഞു.  നടയടയ്‌ക്കാൻ…
Read More

ആർട്ടിക്കിൾ 370 റദ്ദുചെയ്തത് കാശ്മീരിൽ പാകിസ്ഥാന്റെ നിഴൽ യുദ്ധങ്ങൾ തടസപെടുന്നതിനു കാരണമായി : എം എം നരാവനെ

Posted by - Jan 15, 2020, 03:54 pm IST
ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന  ആർട്ടിക്കിൾ 370 റദ്ദുചെയ്തത് കാശ്മീരിൽ പാകിസ്ഥാന്റെ നിഴൽ യുദ്ധങ്ങൾ തടസപെടുന്നതിനു കാരണമായെന്ന് കരസേന മേധാവി എം എം നരാവനെ. 72ആം ആർമി ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം പറഞ്ഞത്. പാകിസ്ഥാൻ അതിർത്തിയിലെ ഏത്…
Read More

തെലങ്കാനയില്‍ എന്‍.ആര്‍.സി നടപ്പാക്കാൻ സാധിക്കില്ല -മുഹമ്മദ് മഹ്മൂദ് അലി

Posted by - Jan 15, 2020, 03:45 pm IST
ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ സാധിക്കില്ലെന്ന്  ആഭ്യന്തര മന്ത്രിമുഹമ്മദ് മഹ്മൂദ് അലി. ആദ്യമായിട്ടാണ് എന്‍.ആര്‍.സിയില്‍ തെലങ്കാന സര്‍ക്കാര്‍ പരസ്യ നിലപാട് എടുക്കുന്നത്.  ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തമെപ്പട്ടഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാൽ  ഇന്ത്യയില്‍ ജീവിക്കുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പറഞ്ഞാല്‍ സ്വീകാര്യമല്ലെന്നും…
Read More

സംസ്ഥാനത്ത് പുതിയ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

Posted by - Jan 15, 2020, 12:39 pm IST
തിരുവനന്തപുരം :  സംസ്ഥാനത്ത് പുതിയ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഐടി മേഖലയിലെ നൂതന കോഴ്സുകള്‍ ഏകോപിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് കേരള എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയായി…
Read More

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം തെളിയും

Posted by - Jan 15, 2020, 09:40 am IST
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് അവസാനം കുറിച്ച് ഇന്ന് ലക്ഷദീപം  തെളിയും . ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശീവേലിപ്പുരയിലെ സാലഭഞ്ജികകള്‍, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങള്‍, തൂണുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലാണ് ദീപങ്ങള്‍ തെളിയിക്കുക. മണ്‍ചിരാതുകള്‍ക്കു…
Read More

മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

Posted by - Jan 15, 2020, 09:35 am IST
ന്യൂ ഡൽഹി: നിർഭയ കേസിൽ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്. ജനുവരി 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ്…
Read More

തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു

Posted by - Jan 14, 2020, 05:27 pm IST
ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ രാവിലെ 9 മണിയോടെ  സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു.  മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ ഒരു സംഘം  സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. മാനേജർ ജോയ്, ജീവനക്കാരന്‍ നവീൻ ചന്ദ്രൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ പൊലീസ്…
Read More

തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു

Posted by - Jan 14, 2020, 05:11 pm IST
സിഡ്‌നി: കാട്ടുതീ ആളിക്കത്തുന്നതിനിടെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു. ഒട്ടകങ്ങളുടെ  വെള്ളം കുടി ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരെത്തിയത്.  തെക്കന്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ഒട്ടകങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 
Read More

നിര്‍ഭയ കേസില്‍ രണ്ട്  പ്രതികൾ സമർപ്പിച്ച  തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Posted by - Jan 14, 2020, 05:04 pm IST
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന  നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ  സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. അക്ഷയ് കുമാര്‍ സിങ് പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.…
Read More

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്നു : കെ സുരേന്ദ്രൻ 

Posted by - Jan 14, 2020, 12:51 pm IST
സംസ്ഥാന സർക്കാർ പൗരത്വ നിയമ ദേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  കെ സുരേന്ദ്രന്‍റെ വിമര്‍ശനം. "ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ…
Read More

ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്

Posted by - Jan 14, 2020, 10:30 am IST
ഇന്‍ഡോര്‍ : ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്.  രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിനു ഇത് കാരണമാകുന്നുവെന്ന് യോഗാ ഗുരു ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് അക്രമസംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  
Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Jan 14, 2020, 10:24 am IST
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ വിഷയത്തില്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു . ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹര്‍ജിയാണ്…
Read More

കേരളം കോൺഗ്രസിന്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Posted by - Jan 14, 2020, 09:31 am IST
തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ പറ്റുകയില്ല. ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക…
Read More

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു

Posted by - Jan 14, 2020, 09:25 am IST
തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍  മകള്‍ പ്രജിത , ബാലു ,മകന്‍ വിപിന്‍  എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ…
Read More