Media Eye Desk

മുംബൈയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും റാലികള്‍ നടന്നു   

Posted by - Dec 28, 2019, 08:33 am IST
മുംബൈ: പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ചും പ്രതികൂലിച്ചും മുംബൈയില്‍ വ്യത്യസ്ത റാലികള്‍ നടന്നു . ആസാദ് മൈതാനത്താണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നൂറുകണക്കിന് വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും അണിനിരന്ന റാലി നടന്നത്. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് പൗരത്വ…
Read More

ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം

Posted by - Dec 27, 2019, 08:17 pm IST
ന്യൂഡല്‍ഹി: ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം.  പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 
Read More

കസാഖ്സ്താനില്‍ വിമാനം തകര്‍ന്നുവീണു; 14 പേര്‍മരിച്ചു

Posted by - Dec 27, 2019, 04:29 pm IST
ബെക്ക് എയര്‍ വിമാനം കസാഖിസ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു.  വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്.വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാറ്റിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍…
Read More

താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചു 

Posted by - Dec 27, 2019, 04:00 pm IST
മുംബൈ: താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ മേയര്‍ നരേഷ് മാസ്‌കെ നിര്‍ദേശിച്ചു. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ദേശസാല്‍കൃത ബാങ്കിലായിരിക്കണമെന്ന നിയമം നിലനിൽക്കുന്നതുകൊണ്ടാണ് ഈ നിര്‍ദേശമെന്ന്  മേയർ  വിശദീകരിച്ചു.  ദേവേന്ദ്ര…
Read More

പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു : അമിത് ഷാ 

Posted by - Dec 27, 2019, 03:50 pm IST
ഷിംല: പൗരത്വ ഭേദഗതി നിയമത്തില്‍ ആരുടേയും പൗരത്വം കവര്‍ന്നെടുക്കാന്‍ നിയമമില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും  ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഈ നിയമത്തില്‍ എവിടെയും ന്യൂനപക്ഷങ്ങളടക്കം ആരുടെയും  പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല'അമിത് ഷാ പറഞ്ഞു.…
Read More

മധുക്കരയിൽ  വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

Posted by - Dec 27, 2019, 08:59 am IST
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന രാജന്‍, ആതിര, നിരഞ്ജന്‍, വിപിന്‍…
Read More

ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

Posted by - Dec 27, 2019, 08:54 am IST
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വലിയ തോതിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ബിജ്‌നോര്‍, ബുലന്ദ്ഷര്‍, മുസഫര്‍ നഗര്‍, ആഗ്ര, ഫിറോസാബാദ്, സംഭല്‍, അലീഗഢ്, ഗാസിയബാദ് തുടങ്ങിയ…
Read More

സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Posted by - Dec 26, 2019, 03:41 pm IST
ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം തന്റെ അഭിപ്രായങ്ങൾ ഗൗനിക്കുന്നില്ലെന്ന്  ആരോപിച്ചാണ് രാജി. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു.  കോണ്‍ഗസിനുള്ളില്‍ എന്റെ അഭിപ്രായത്തിന്‌  പ്രാധാന്യം ലഭിക്കുന്നില്ല, അതിനാല്‍ രാജിവെക്കുന്നു.…
Read More

മംഗളൂർ  വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം നല്‍കുമെന്ന് മമതാ ബാനര്‍ജി

Posted by - Dec 26, 2019, 03:33 pm IST
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് പശ്ചിമ ബംഗാള്‍ അവർ ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍…
Read More

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടിവരും : ബി. ഗോപാലകൃഷ്ണന്‍

Posted by - Dec 26, 2019, 02:09 pm IST
കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി നേതാവ്  ബി. ഗോപാലകൃഷ്ണന്‍. എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിട്ടിരിക്കുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ…
Read More

സിപിഎംനും കോൺഗ്രസിനും കൂട്ടാനുള്ള ചെണ്ടയല്ല ഗവർണ്ണർ: കെ സുരേന്ദ്രൻ

Posted by - Dec 26, 2019, 10:07 am IST
തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവും നടത്തുന്ന രൂക്ഷവിമര്‍ശനത്തിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.  പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത കുറ്റമായി  വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന…
Read More

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി. ഹേമന്ത് പാട്ടീല്‍

Posted by - Dec 26, 2019, 09:59 am IST
മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും,ദേശീയ പൗരത്വ രജിസ്റ്ററിനെയും  പിന്തുണച്ച് ശിവസേന എംപി. എന്‍ആര്‍സിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്. ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച…
Read More

ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്

Posted by - Dec 26, 2019, 09:51 am IST
തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ അലസമായ  രീതിയില്‍ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സൂര്യനില്‍ നിന്ന് വരുന്ന ശക്തിയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തും. ഇങ്ങനെ കാഴ്ച നഷ്ടപ്പെട്ടാല്‍ അതിന് ചികിത്സയില്ല. അതിനാല്‍ സൂര്യഗ്രഹണം ഒരിക്കലും നഗ്ന നേത്രങ്ങള്‍…
Read More

7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻ‌വലിക്കുന്നു 

Posted by - Dec 25, 2019, 05:16 pm IST
ശ്രീനഗർ : 7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി  പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്പനി അർധ സൈനികരെയാണ് ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. ആർട്ടിക്കിൾ 370 കാശ്മീരിൽ നിന്ന് പിൻവലിച്ച…
Read More

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

Posted by - Dec 25, 2019, 05:12 pm IST
കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി. പദവിയിലിരുന്ന് രാഷ്ട്രീയം പറയണമോയെന്നത് അവരാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി എ.കെ ബാലന്‍അദ്ദേഹം പറഞ്ഞു. മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം ഒരിക്കലും സ്വന്തം അഭിപ്രായം പൊതുസമൂഹത്തില്‍ പറഞ്ഞിരുന്നില്ല. ഒരു…
Read More