Media Eye Desk

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - Dec 9, 2019, 05:57 pm IST
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ ചാടിക്കയറാന്‍ ശ്രമിച്ചതോടെ  പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ്  വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.…
Read More

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്

Posted by - Dec 9, 2019, 05:51 pm IST
മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന കാരണം  കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ്  റഷ്യയെ വിലക്കിയത്. ഇതിനെ തുടര്ന്ന്  അടുത്ത വര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും…
Read More

ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നത് : നരേന്ദ്ര മോഡി 

Posted by - Dec 9, 2019, 03:56 pm IST
ന്യൂഡല്‍ഹി: ശക്തവും സ്ഥിരതയുമുള്ള  ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇനി തങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തി. അസ്ഥിരമായ സര്‍ക്കാരുകളിലേക്ക് നയിക്കുന്ന…
Read More

166 മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - Dec 9, 2019, 03:47 pm IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസ്  പ്രവര്‍ത്തനം തടസപ്പെടുത്തിയ 166 തൊഴിലാളികളെ മനേജ്‌മെന്റ് പിരിച്ചുവിട്ടു. സംസ്ഥാനത്തെ 43 ശാഖകളില്‍നിന്നാണ് ഇത്രയും പേരെ കമ്പനി പിരിച്ചുവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ പുറത്താക്കിയതായി ഇ-മെയില്‍ അറിയിപ്പ് ലഭിക്കുന്നത്. ഇതിനു പുറകെ  ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാരത്തുകയും…
Read More

സുപ്രീം കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്

Posted by - Dec 9, 2019, 03:42 pm IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ  എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. സുപ്രീംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇടപ്പെടല്‍ ബി.ജെ.പിക്ക്  തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്ന്  വിഷ്ണുനാഥ്‌. കര്‍ണാടകയിലേത് ഒരുപാട് വെല്ലുവിളികളുള്ള തിരഞ്ഞെടുപ്പായിരുന്നു. വ്യത്യസ്തമായ ഫലമുണ്ടാകുമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.
Read More

കൂടുതല്‍ ബലാത്സംഗം ചെയ്തിട്ടുള്ളത്‌ നെഹ്‌റു: സാധ്വി പ്രാച്ചി

Posted by - Dec 9, 2019, 02:52 pm IST
മീററ്റ്: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി. ഏറ്റവും കൂടുതല്‍ ബലാത്സംഗം നടത്തിയത്‌ നെഹ്‌റുവായിരുന്നുവെന്നും അദ്ദേഹമാണ് രാമന്റെയും കൃഷ്ണന്റെയും രാജ്യമായ ഇന്ത്യയുടെ സംസ്‌കാരം നശിപ്പിച്ചതെന്നും സാധ്വി പ്രാച്ചി പറഞ്ഞു. നമ്മുടെ രാജ്യം രാമന്റെയും കൃഷ്ണന്റെയും…
Read More

പൗരത്വ ഭേദഗതി ബില്‍ ഹിന്ദു-മുസ്ലിം വിഭജനത്തിന് വഴിവെക്കും : ശിവസേന

Posted by - Dec 9, 2019, 02:43 pm IST
മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന പാര്‍ട്ടി പത്രം. ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍  വിഭജനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.  രാജ്യതാത്പര്യം മുന്‍നിര്‍ത്തിയില്ല ബില്‍ അവതരിപ്പിക്കുന്നത്, ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനുപിന്നിലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയില്‍  പൗരത്വ ഭേദഗതി ബില്ലിലൂടെ…
Read More

മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നു: അമിത് ഷാ   

Posted by - Dec 9, 2019, 02:32 pm IST
ന്യൂഡല്‍ഹി: ലോക്സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍…
Read More

കര്‍ണാടകത്തില്‍ ബിജെപി 11 സീറ്റില്‍ മുന്നില്‍; ആഘോഷം തുടങ്ങി

Posted by - Dec 9, 2019, 10:51 am IST
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിൽ  വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു.  ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു . പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ഇപ്പോള്‍ തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്.
Read More

കര്‍ണാടകത്തിൽ  വോട്ടെണ്ണല്‍ തുടങ്ങി,ആദ്യ ലീഡ് ബിജെപിക്ക്‌  

Posted by - Dec 9, 2019, 09:40 am IST
15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമാണ്.  
Read More

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച  61കാരന്‍ അറസ്റ്റില്‍

Posted by - Dec 8, 2019, 07:52 pm IST
കൊല്ലം:  വള്ളിക്കീഴില്‍ പതിനൊന്നുകാരിയെ അറുപത്തൊന്നുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്.  പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More

സോണിയ  ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ചു  

Posted by - Dec 8, 2019, 06:16 pm IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെയും കാരണത്താലാണ്  സോണിയ പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചത്. തിങ്കളാഴ്ചയാണ് സോണിയയുടെ 73-ാം പിറന്നാള്‍. 
Read More

ടി. പത്മനാഭന്  വൈക്കം മുഹമ്മദ് ബഷീർ അവാർഡ്   

Posted by - Dec 8, 2019, 06:08 pm IST
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ നൽകുന്ന അവാർഡ് ടി. പത്മനാഭന്. മരയ എന്ന കഥാസമാഹാരത്തിനാണ് പത്മനാഭന് അവാർഡ് ലഭിച്ചത്. 50,000 രൂപയും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വെച്ച് അവാർഡ് നൽകും.
Read More

ഐപിസി, സിആർപിസി ചട്ടങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യത : അമിത് ഷാ 

Posted by - Dec 8, 2019, 06:01 pm IST
ന്യൂ ഡൽഹി : ഐപിസി, സിആർപിസി ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ  സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയിൽ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ബലാത്സംഗ കേസുകളിലും കൊലപാതക കേസുകളിലും വിചാരണ നടപടികൾ വേഗത്തിലാക്കാൻ…
Read More

ത്രിപുരയില്‍ യുവതിയെ  കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

Posted by - Dec 8, 2019, 10:27 am IST
അഗര്‍ത്തല: യുവതിയെ  ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തും അയാളുടെ അമ്മയും ചേര്‍ന്നാണ് തീയിട്ടത്.  
Read More