Media Eye Desk

ഡൽഹി  ഫാക്ടറിയിൽ തീപിടുത്തം; 43 പേർ മരിച്ചു 

Posted by - Dec 8, 2019, 10:20 am IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 50 ലധികം പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ…
Read More

ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി

Posted by - Dec 7, 2019, 12:21 pm IST
തിരുവനന്തപുരം: ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി.ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു . വിദേശ സന്ദർശനം ഏതൊക്കെ ഘട്ടങ്ങളിൽ നടത്തിയോ അതിന്റെ ഗുണം ചെയ്തിട്ടുണ്ട്.  ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണെന്നും സംസ്ഥാനത്തെ…
Read More

എന്നെ ആര്‍ക്കും തൊടാനാകില്ല:  നിത്യാനന്ദ

Posted by - Dec 7, 2019, 10:21 am IST
ന്യൂഡല്‍ഹി: തന്നെ ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും  പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന  ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.  ' സത്യവും യാഥാര്‍ത്ഥ്യവും…
Read More

ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted by - Dec 7, 2019, 09:48 am IST
റാഞ്ചി: ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 20 മണ്ഡലങ്ങളിലേക്കാണ്  രണ്ടാംഘട്ട വോട്ടെടുപ്പ്.  ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ജംഷേദ്പുർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിലെ പോളിങ്സമയം. മറ്റിടങ്ങളിൽ മൂന്നുമണിക്ക് അവസാനിക്കും. 
Read More

സ്വദേശാഭിമാനി-കേസരി പുരസ്‌കാരം എം.എസ്. മണിക്ക്

Posted by - Dec 7, 2019, 09:42 am IST
തിരുവനന്തപുരം:  ഈ വര്‍ഷത്തെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം.  
Read More

ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

Posted by - Dec 7, 2019, 09:34 am IST
ന്യൂഡല്‍ഹി:  ഉന്നാവില്‍ പീഡനത്തിനിരയായ പൊള്ളലേറ്റ യുവതി  മരിച്ചു.  ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍വെച്ചാണ് 23 വയസ്സുള്ള യുവതി മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് യുവതി മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. ഷലാബ് കുമാര്‍ പറഞ്ഞു.   
Read More

കീഴടങ്ങാന്‍ ആവശ്യപ്പെട്ടു, എന്നാൽ അവര്‍ പോലീസിനെ ആക്രമിച്ചു, പിന്നെ സ്വയം രക്ഷക്ക് ഞങ്ങള്‍ വെടിവെച്ചു- കമ്മീഷണര്‍ വി.സി. സജ്ജനാര്‍

Posted by - Dec 6, 2019, 04:36 pm IST
ഹൈദരാബാദ്: പോലീസ് വെടിവെച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളാണെന്ന് സെറാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. മുഹമ്മദ് ആരിഫ്, ശിവ,നവീന്‍, ചെല്ല കേശവലു എന്നീ പ്രതികളാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.പ്രതികള്‍ പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു.  പ്രതികളെ വെടിവെയ്ക്കുന്നതിന്…
Read More

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭ തീരുമാനം 

Posted by - Dec 6, 2019, 04:21 pm IST
തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ  സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് മരണപ്പെട്ട…
Read More

നിർഭയ കേസിലെ പ്രതിയുടെ  ദയാഹർജി തള്ളണമെന്ന് രാഷ്ടപതിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ

Posted by - Dec 6, 2019, 04:12 pm IST
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി വിനയ് ശർമ സമർപ്പിച്ച ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയതിന്റെ ശുപാർശ. ദയാഹർജി ലഭിച്ച സമയത്ത് രാഷ്ട്രപതി ഡൽഹി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും കേസിന്റെ വിശദാംശങ്ങൾ അന്വേഷിച്ചിരുന്നു. ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം…
Read More

നീതി നടപ്പാക്കേണ്ടത് ഈ രീതിയിലല്ല : റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ  

Posted by - Dec 6, 2019, 03:07 pm IST
കൊച്ചി: ഹൈദരാബാദില്‍  ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ നീതി നടപ്പാക്കേണ്ടത്  ഇങ്ങനെ ആയിരുന്നില്ലെന്നും, അതൊരു ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്നും മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.  എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് അവര്‍ക്ക് ലഭിച്ചത്.…
Read More

സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Dec 6, 2019, 09:41 am IST
തൃശൂർ: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു.  മഞ്ജുവിന്‍റെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് വ്യക്തമാക്കി. ശ്രീകുമാറിൽനിന്നും വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം…
Read More

ഹൈദരാബാദ് ബലാത്സംഗ കേസിലെ 4   പ്രതികളേയും  വെടിവച്ചുകൊന്നു

Posted by - Dec 6, 2019, 09:36 am IST
ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിലെ നാല് പ്രതികളും  വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന്  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പൊലീസ്.  സംഭവത്തില്‍ പ്രതികളായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ്…
Read More

യുവാവ്  ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി  ആത്മഹത്യ ചെയ്തു  

Posted by - Dec 5, 2019, 04:18 pm IST
കൊച്ചി: ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി  ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ്  (46) ആത്മഹത്യ ചെയ്തു.  ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
Read More

പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

Posted by - Dec 5, 2019, 04:12 pm IST
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന കേസിലെ പ്രതിയാണ്  പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ രാജിയാവശ്യപ്പട്ടാണ് പ്രതിഷേധം നടന്നത് .  പ്രസ്‌ക്ലബ് യോഗം നടക്കുന്നതിനിടെ നെറ്റ്‌വര്‍ക്ക് ഓഫ് വുമൺ  ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ്…
Read More

നിയമസഭാ ഗെയ്റ്റിന് മുന്നില്‍ അപമാനിച്ചെന്ന് ബംഗാൾ ഗവർണ്ണർ 

Posted by - Dec 5, 2019, 03:50 pm IST
കൊൽക്കത്ത: നിയമസഭാ സ്പീക്കര്‍ തന്നെ അപമാനിച്ചെന്ന പരാതിയുമായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്തെത്തി . ഇന്ന് രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗെയ്റ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. വിഐപികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗെയ്റ്റും ആരും തുറന്നില്ല. തുടര്‍ന്ന് സാധാരണക്കാരും മാധ്യമ പ്രവര്‍ത്തകരും…
Read More