നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു.

Posted by - Feb 28, 2018, 06:55 pm IST

നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു.  മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടന്നത്. ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നും വൈകുന്നേരം രണ്ട് മണിയോടെയാണ് ആരംഭിച്… അബോധാവസ്ഥയില്‍ ആയതിനെത്തുടർന്നു ബാത് ടബിൽ മുങ്ങിയാണു നടിയുടെ മരണമെന്നാണു ഫൊറൻസിക് റിപ്പോർട്ട്…. ചലച്ചിത്ര താരങ്ങളും ആരാധകരുമടക്കം ആയിരങ്ങൾ ഇവിടെ ശ്രീദേവിക്ക് ആദരമർപ്പിച്ചു….  

വാർദ്ധക്യം

Posted by - Feb 28, 2018, 01:28 pm IST

വാർദ്ധക്യം **** ആറിത്തുടങ്ങിയ  വാർദ്ധക്യത്തിന്റെ നിസ്സംഗതയോടെയുള്ള ഇരിപ്പു കണ്ടാലറിയാം പോക്കു വെയിലിൻ ദൂരെയുള്ള ഊഴവും കാത്തുള്ള ഇരിപ്പാണെന്ന്! ഏകാന്തതയിലേക്ക് മിഴികൾ നട്ടുള്ള വിരസമായ ഒറ്റപ്പെടൽ അവരെ മൗനത്തി- ലാഴ്ത്തുന്നുണ്ടാവാം പോയ കാലമഹത്വങ്ങൾ പൊയ്ക്കാറ്റുപോലെ ചിന്തകളിൽ നിന്നും പറന്നു പോയിരിക്കാം മറവിയിലേക്കു കൂപ്പുകുത്തിയിന്നവർ തടവറയുടെ പൊരുളറിയാതെ വെറുതെ നോട്ടമെറിയുകയാവാം അതെ ,ഇനിയുമിങ്ങനെ എത്രകാലമെന്ന് നമ്മോട് ചോദിക്കാതെ ചോദിക്കുന്നപോലെ ഉമ്മറക്കോലായിയിൽ വെറുതെയിരിപ്പാണവർ! ഗോമതി ആലക്കാടൻ

ആഹാരം

Posted by - Feb 28, 2018, 01:22 pm IST

ആഹാരം *** കൊല്ലരുതായിരുന്നു നിങ്ങളാ ജീൻവാൾജീനേ വിശപ്പിനറിയില്ലല്ലോ മാനാഭിമാനങ്ങൾ ഗോമതി ആലക്കാടൻ

ഇത്തിരി ഭൂമി

Posted by - Feb 28, 2018, 12:52 pm IST

ഇത്തിരി ഭൂമി ***** ഒരു തുണ്ടു ഭൂമിക്കു നെട്ടോട്ടമോടുന്നോർ കിടപ്പാടമില്ലാതെ,യീ തെരുവിലലയുന്നോർ ഇത്തിരി ഭൂമിയോ, കൈവശമുള്ളോരും കൂട്ടിയാൽ കൂടാത്ത വിലപേശിടുന്നോരും സമാന്തരമല്ലാത്ത- കാലങ്ങളിലാണല്ലോ മനുജർതൻ ജീവിതം തുലാസിലാടുന്നു തടങ്കലിലാവുന്നൊരു സ്നേഹത്തെ കാണുവാ- നില്ലൊരു മാനസം ഭൂതലിലാശ്ചര്യം! താഴിട്ടു പൂട്ടുന്ന മാനുഷ മാനസം മാറ്റമില്ലിപ്പൊഴും യാത്രതുടരുന്നു ഒക്കില്ലൊരാൾക്കുമീ യന്ത്യ നിമിഷത്തി- ലേകരായ് ത്തന്നെ  സുഷുപ്തി വരിക്കണം സ്വാർഥത മൂടുന്ന തിന്മ വിഷം തീണ്ടി വൈകല്യമായിതോ ജീവിത ശൈലികൾ!          ഗോമതി ആലക്കാടൻ

2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ

Posted by - Feb 28, 2018, 12:47 pm IST

2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ ************* പാസ് വേഡ് ഇന്നലെ ടൗണിൽപോയിരുന്നു.. കുറേ നാളുകൾക്ക് ശേഷം ഇന്നലെയാണ് ഫോണിൻറ്റ പഴയ  പാസ് വേഡിനെ നേരിൽ കാണുന്നത്… അതെന്നെ ശ്രദ്ധിച്ചോ എന്നറിയില്ല…. എന്തായാലും ഞാനതിനെ ശ്രദ്ധിച്ചു… പെട്ടന്ന് തന്നെ കണ്ണെടുക്കുകയും ചെയ്തു…പിന്നെ അതിനെ ഒരു നോക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല… ഇടയ്കെപ്പോഴെങ്കിലും അതിനെ കാണുമ്പോൾ മാത്രമാണ് ഞാനെൻറ്റെ പ്രായത്തെക്കുറിച്ച് ചിന്തിക്കാറുള്ളത്…. അങ്ങനെയാണെങ്കിൽ ഇന്നലെയായിരിക്കണം അവസാനമായി ഞാനെൻറ്റെ പ്രായത്തെക്കുറിച്ച് ചിന്തിച്ചത്… ഇപ്പോൾ 67 ആയി… അതിനും  67 ആയിക്കാണണം….!

Posted by - Feb 28, 2018, 11:28 am IST

നിയമസഭയിലെസംഘർഷം കേസ് പിൻ‌വലിക്കുന്നു  കഴിഞ്ഞ യു ഡി ഫ് ഭരണകാലത് കെ എം മാണിയുടെ ബജറ്റ് അവതരണവുമായി പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധതിഷേധത്തിൽ സ്പീക്കറുടെ വേദി തകർത്ത കേസ് സർക്കാർ അവസാനിപ്പിക്കുന്നു ഇതോടെ ഇടതുപക്ഷത്തിലെ 6 എംഎൽഎമാർക്ക് എതിരായ കേസാണ് ഇല്ലാതാകുന്നത്   

ശ്രീദേവിക്ക് യാത്രാമൊഴി 

Posted by - Feb 28, 2018, 08:32 am IST

മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷൻസ് സ്പോർട്സ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങൾ സ്പോർട്സ് ക്ലബിൽ പൂർത്തിയായി. അതേസമയം, ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധക പ്രവാഹം തുടരുകയാണ്. ചലച്ചിത്ര – ടിവി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരും

ഭാവപ്പകര്‍ച്ചയുടെ തമ്പുരാനായി ദിലീപ്  

Posted by - Feb 7, 2018, 11:55 am IST

രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതിന് ശേഷം സ്‌പെഷല്‍ ലുക്ക് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.  

കൊമ്പന്‍മാര്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; ഇന്ന് തോറ്റാല്‍ പ്രതീക്ഷകള്‍ അസ്തമിക്കും

Posted by - Feb 2, 2018, 05:24 pm IST

പൂനെ: വീണ്ടുമൊരു അഗ്നി പരീക്ഷയെ നേരിടാന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കേരളാബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.  പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ പൂനെ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. 12 മല്‍സരങ്ങളില്‍ നിന്ന് എഴ് ജയവും ഒരു സമനിലയും നാല് തോല്‍വിയുടക്കം 22 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൂനെ. മറുവശത്ത് ഇതിനകം 13 മല്‍സരങ്ങള്‍ പിന്നിട്ട കേരള ബ്ലാസറ്റേഴ്‌സ് നാല് ജയം അഞ്ച് സമനില, നാല് തോല്‍വി എന്ന ക്രമത്തില്‍ 17 പോയിന്റോടെ എഴാം

രാജസ്ഥാനില്‍ ബിജെപി പരാജയപ്പെട്ടത് പത്മാവത് നിരോധിക്കാത്തതിനാല്‍:കര്‍ണിസേന

Posted by - Feb 2, 2018, 05:21 pm IST

രാജസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണകക്ഷി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ആള്‍വാര്‍,അജ്മീര്‍ ലോക്‌സഭാ സീറ്റുകളും മണ്ഡല്‍ ഗഡ് നിയമസഭാ സീറ്റുമാണ് ബിജെപിക്ക് നഷ്ടമായത്.മൂന്നിടത്തും കോണ്‍ഗ്രസ് ആണ് ജയിച്ചത്.

സചിന്‍, ഗാംഗുലി, ജയസൂര്യ… ഇതിഹാസങ്ങളെ പൊരുതി വീഴ്ത്തി കിങ്് കോഹ്‌ലി

Posted by - Feb 2, 2018, 05:19 pm IST

ഡര്‍ബന്‍: ചരിത്രങ്ങള്‍ തിരുത്തി റെക്കോഡുകള്‍ എത്തിപ്പിടിക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രതിഭ ഒന്നുവേറെ തന്നെയാണ്. അസാധ്യമായ പലതും പ്രകടനം കൊണ്ട് തിരുത്തുന്ന കോഹ്‌ലിയുടെ മുന്നില്‍ ഒടുവില്‍ ദക്ഷിണാഫ്രിക്കയും അടിയറവ് പറഞ്ഞു. ആറ് മല്‍സരങ്ങടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ മൈതാനം വിടുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ക്യാംബിനില്‍ നിന്ന് വരെ കൈയടികളെത്തിയപ്പോള്‍ ഗാലറിയില്‍ ഇരമ്പിയടിച്ചത് വിരാട് കോഹ്‌ലി എന്ന വീര നായകന്റെ പേരാണ്. ഇതിഹാസ താരങ്ങളെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ പല ഇന്ത്യന്‍ താരങ്ങള്‍ക്കും

അഫ്ഗാനിൽ സൈനിക താവളം നിർമിക്കാൻ ചൈന; ഭീകരരെ തടയാനെന്ന് വിശദീകരണം…  

Posted by - Feb 2, 2018, 05:17 pm IST

കാബൂൾ ∙ ഭീകരവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ അഫ്ഗാനിസ്ഥാനിൽ സൈനിക താവളം നിർമിക്കാനുള്ള ശ്രമവുമായി ചൈന ബജറ്റ് അവതരണം അവസാനിച്ചു 11:38:23 AM സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി 11:37:57 AM 49 ജല വൈദ്യുത പദ്ധതികള്‍, രണ്ട് തെര്‍മല്‍ പദ്ധതികള്‍, രണ്ട് കാറ്റാടി പദ്ധതികളുംള്‍, ഒരു സോളാര്‍ പദ്ധതി 11:35:44 AM ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 400 രൂപ വരെ 200% നികുതി ഈടാക്കും 11:33:58 AM ബിയറിന്റെ നികുതി 100 ശതമാനം 11:33:52 AM ഭൂമിയുടെ

എല്ലാ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ, സിസിക്യാമറ

Posted by - Feb 1, 2018, 06:09 pm IST

ന്യൂഡല്‍ഹി: എല്ലാ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈയും സിസി ക്യാമറയും ഏര്‍പ്പെടുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ പ്രഖ്യാപനം. റെയില്‍വേക്ക് 1.48 ലക്ഷം കോടി രൂപ വിഹിതമായി നീക്കിവെച്ചു. 600 റെയില്‍വെ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. 4000 കിലോമീറ്റര്‍ റെയില്‍പാത നവീകരിക്കും. പുതിയ 600 സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. രണ്ട് വര്‍ഷത്തിനകം ആളില്ലാ ലെവല്‍ക്രോസുകള്‍ നിര്‍ത്തലാക്കും. സബര്‍ബന്‍ ശൃംഖലയില്‍ 150 കിലോമീറ്റര്‍ കൂടി ഈ സാമ്പത്തിക വര്‍ഷം. ഇതിനായി