ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി 

Posted by - Mar 19, 2018, 07:59 am IST

ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി  ലോക റിപ്പോർട്ട് നിരീക്ഷിച്ചാൽ ജി എസ് ടി ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രശ്നം മനസിലാകുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി രംഗത്തുവന്നിട്ടുണ്ട് രാഹുൽ ഗാന്ധി ചില ഭാഗങ്ങൾ എടുത്ത് ഇന്ത്യയുടെ വികസനത്തെ കുറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞു 

മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു

Posted by - Mar 19, 2018, 07:46 am IST

മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ആണ് മൻമോഹൻ സിങ്ങിനോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത്. മൻമോഹൻ സിങ്ങിനെതിരെ മുൻപ് നടത്തിയ ആരോപണത്തിലാണ് സിദ്ധു മാപ്പ് പറയുന്നത്. ന്‍മോഹന്‍ സിങ് ഒരേസമയം സര്‍ദാറും 'അസര്‍ദാറും' ആണെന്നാണ് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ് സിദ്ധു മാപ്പ് പറഞ്ഞത്. ഇപ്പോൾ ബിജെപി സർക്കാരിന്റെ ഭരണത്തെക്കാളും എന്ത്കൊണ്ടും മൻമോഹൻ സിങ്ങ് ഭരിച്ചിരുന്നു അദ്ദേഹം ഭരിച്ച സമയത്ത് സാമ്പത്തിക രംഗത് നല്ല വളർച്ചയുണ്ടായിരുന്നുവെന്നു

ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്

Posted by - Mar 19, 2018, 07:30 am IST

ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര ട്വന്റി൨൦ മത്സരത്തിൽ ഇന്ത്യക്ക് മിന്നുന്ന വിജയം. ഫൈനൽ പോരാട്ടത്തിൽ നാല് ബംഗ്ലദേശിനെതിരെ നാലു വിക്കറ്റ് നേടിയാണ് ഇന്ത്യ വിജയക്കൊടി പറിച്ചത്. കളിയുടെ അവസാനഘട്ടത്തിൽ തോൽവിയുടെ വാക്കിൽ നിന്നും ഇന്ത്യയെ കൈപിടിച്ചുയർത്തിയത് ദിനേശ് കാർത്തിക്ക് നടത്തിയ മാസ്മരിക പ്രകടനമാണ്. അവസാന ബോളിൽ വിജയിക്കാൻ 5 റൺ വേമമെന്നിരിക്കെ ബൗണ്ടറിലേക്ക് സിക്സർ കടത്തിയാണ് ദിനേശ് കാർത്തിക്ക് വിജയം നേടിയത്. 

വീണ്ടും പാക് ആക്രമണം 5 പേർകൊല്ലപെട്ടു 

Posted by - Mar 18, 2018, 11:03 am IST

വീണ്ടും പാക് ആക്രമണം 5 പേർകൊല്ലപെട്ടു  പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു. ഇപ്പോഴും അതിർത്തിക്കപ്പുറത്തുനിന്നും പാക്കിസ്ഥാൻ ആക്രമണം തുടരുകയാണ്. വീടിനു മുകളിൽ പതിച്ച ഷെൽ മൂലമാണ് 5 പേർ മരിച്ചത് രണ്ടു പേർ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈന്യം ശക്തമായി തന്നെ തിരിച്ചടിക്കുന്നുമുണ്ട്. 

തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു

Posted by - Mar 18, 2018, 08:26 am IST

തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു തേനി കട്ടുതിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത് മധുരയിലെ കെന്നത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.  കഴിഞ്ഞ ഞായറാഴ്ച ട്രക്കിങ്ങിനാടിലാണ് 37 പേരടങ്ങുന്ന കൂട്ടം കുരങ്ങണി കാട്ടുതീയില്‍ അകപ്പെടുന്നത് ഇവരെ  വ്യോമസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത് 

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത 

Posted by - Mar 18, 2018, 08:14 am IST

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ സംഘങ്ങളെ ഏൽപ്പിച്ചതായും സംശയിക്കുന്നു എന്ന് പോലീസ് റിപ്പോർട്ട്. 1999 സെപ്തംബർ 25ന് ഒരുപ്രാവശ്യം ആർഎസ്എസ് വധശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് പി ജയരാജൻ ഇപ്പോൾ വീണ്ടും ജയരാജന്റെ ജീവന് ഭീഷണി ഉയർന്നിരിക്കുകയാണ് ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകളിലും അടിയന്തിര സന്ദേശമയച്ചു. 

വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ് 

Posted by - Mar 18, 2018, 07:57 am IST

വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ്  വിവരങ്ങൾ വളരെ വേഗം കൈമാറാൻ സംസ്ഥാനത്തെ പൊലീസുകാരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു.ഗ്രൂപ്പിൽ പോലീസ് മേധാവിയടക്കം സിവിൽ പോലീസ് ഓഫീസർ ഉൾപ്പടെ 61117 പോലീസുകാരാണ് ഉണ്ടാകുക. ഇതുവഴി കവർച്ച, മോഷണം, കൊലപാതകം, വാഹനാപകടങ്ങൾമുതൽ ഏത് കാര്യവും വീഡിയോസഹിതം അപ്പപ്പോൾ സംസ്ഥാനത്തെ 61,117 പോലീസ്‌കാർക്ക് നിമിഷനേരം കൊണ്ട് എത്തിക്കാം ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ പോലീസുകാരുൾപ്പെടുന്ന മറ്റു ഗ്രൂപ്പുകളിൽ അയച്ച് കുറ്റവാളികളെ എളുപ്പം പിടിക്കാം എന്നുകരുതുന്നു.

16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം 

Posted by - Mar 18, 2018, 07:42 am IST

16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം  മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ് മാസം തന്നെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് കുറഞ്ഞത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മെയ് മാസം നടക്കും. 16 കോടി രൂപ ചിലവിട്ടാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കുന്നത്. ഇതുപ്രമാണിച്ച് നാൽപ്പത് ലക്ഷം വിദ്യാർത്ഥികൾക്ക് മുഖ്യ മന്ത്രി കത്തെഴുത്തും മാത്രമല്ല വൃക്ഷത്തൈകളും വിത്തുകളും നൽകും. 

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

Posted by - Mar 17, 2018, 04:43 pm IST

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു . ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ് ഹിൽ ശാഖയുടെ 21 മത് വാർഷികാഘോഷം ഞായറാഴ്ച, ഏപ്രിൽ 08 തിയതി വൈകിട്ട് 05.30 മണിമുതൽ  സയണിലെ  ശ്രീ ഷണ്മുഖാനന്ദ ചന്ദ്രശേഖരാനന്ദ സരസ്വതി ഓഡിറ്റോറിയത്തിൽ (ഷണ്മുഖാനന്ദ ഹാൾ – കിംഗ് സർക്കിൾ)  വെച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ഗുരുദേവൻ ജനിക്കുന്നത് ഒരു ഈഴവകുടുംബത്തിൽ ആണ് ജാതിവ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം പൊരുതുകയും

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിൽ താൻ കോഴിക്കോട് നിന്ന് കോട്ടയം വരെ യാത്രചെയ്തപ്പോൾ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞിരുന്നു ആ വെക്തി ഷോണ്‍ ജോര്‍ജ് ആണെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.ഇതേതുടർന്ന് ഷോൺ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കോട്ടയം എസ്

കെ സ് ർ ടി സി ബസ് ലേബർറൂമായി

Posted by - Mar 17, 2018, 02:45 pm IST

കെ സ് ർ ടി സി ബസ് ലേബർറൂമായി കോഴിക്കോട് ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ആദിവാസി യുവതി ആൺകുഞ്ഞിന് ജന്മം നൽകി. വയനാട്ടിൽ വച്ചാണ് ഈ അപൂർവ സംഭവം നടന്നത്. രാവിലെ 9.30 ആയിരുന്നു സംഭവം.  രക്ത സമ്മർദ്ദം മൂർച്ഛിച്ചതുമൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവർ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് തിരിക്കെയാണ് സംഭവം തുടർന്ന് അമ്മയും കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കലക്റ്റർ അടിയന്തിര സഹായമായി 5000 രൂപയും അനുവദിച്ചു

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST

പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ നടക്കുന്നത്. കലയും സൗഹൃദവും പ്രണയവും സംഘര്‍ഷവുമെല്ലാം ഉള്ള ചിത്രം നല്ലരീതിയിൽ തന്നെ മുന്നോട്ടു പോകുന്നു.

പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി 

Posted by - Mar 17, 2018, 11:02 am IST

പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി, റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ചും സിബിഐയെ ദുരുപയോഗം ചെയൂന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ട്വിറ്ററിൽ സജീവം. എൻ ഡി എ സർക്കാർ ഫ്രാൻസിൽ നിന്നും 1100 കോടി രൂപ അധികം നൽകിയാണ് റാഫേല്‍ യുദ്ധ വിമാനം വാങ്ങിയത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത്രയും വില അതികം നൽകി യുദ്ധ വിമാനം വാങ്ങുമ്പോളും കരസേനാ വിഭാഗം സാമ്പത്തിക

പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ

Posted by - Mar 17, 2018, 10:44 am IST

പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പുതിയ ബാറുകൾ തുറക്കില്ലെന്നും പൂട്ടിയ ബാറുകൾ മാത്രമേ തുറക്കുകയുള്ളു എന്നും മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. പതിനായിരത്തിനു മുകളിൽ ജനസംഖ്യ ഉള്ള പഞ്ചായത്ത് നഗര മേഖലയുടെ പട്ടികയിൽ പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതിചെയുതുന്ന ഇടങ്ങളിൽ പതിനായിരം എന്ന കണക്കിന് ഇളവുണ്ടാകും അങ്ങനെഎങ്കിൽ ഇവിടങ്ങളിലും കൂടുതൽ ബാർ തുറക്കപ്പെടും എന്നിരിക്കെയാണ് മന്ത്രി നയം വ്യക്തമാക്കിയത്.

മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ

Posted by - Mar 17, 2018, 08:17 am IST

മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക്ക് തരികൾ കണ്ടുവെന്നാരോപിച്ച് വിഷയത്തിൽ ലോക ആരോഗ്യ സംഘടന ഇടപെടുന്നു.ഈ പ്ലാസ്റ്റിക്ക് തരികൾ വയറ്റിൽ ചെന്നാൽ പലരോഗങ്ങൾക്കും വഴിതെളിക്കും അതിനാൽ ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇടപെടുന്നത്. ഇന്ത്യയടക്കം 9 രാജ്യങ്ങളിൽനിന്നും ശേഖരിച്ച 11 ബ്രാൻഡുകളിൽ നടത്തിയ പഠനത്തിൽ ആണ് വെള്ളത്തിൽ പ്ലാസ്റ്റിക്ക് തരികൾ ഉണ്ടെന്ന് കണ്ടെത്തിയത്.ഓർബ് മീഡിയയാണ് റിപ്പോർട്ട് പുറത്തു വിട്ടത്.