ജേക്കബ് തോമസ് നല്‍കിയ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Mar 12, 2018, 12:38 pm IST

ജേക്കബ് തോമസ് നല്‍കിയ ഹൈക്കോടതി ഇന്ന് പരിഗണിക്കും വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ്.ഈ നിയമ പ്രകാരം ആഴിമതി ചൂണ്ടിക്കാട്ടിയവർ ഭീഷണി നേരിടുന്നുണ്ട് എങ്കിൽ അവർക്ക് സംരക്ഷണം നൽകണം. എന്നാൽ ജേക്കബ് തോമസ് നേരിടുന്ന അച്ചടക്ക നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനാൽ അല്ല എന്നും അതിനാൽ ജേക്കബിന് സംരക്ക്ഷണം നല്കാൻ സാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി. കുര്യാക്കോസ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ ദുര്‍ബലമാക്കിയെന്ന

ജമ്മുവിൽ സൈന്യം വെടിയുതിർത്തു, മൂന്ന് തീവ്രവാദികൾ മരിച്ചു

Posted by - Mar 12, 2018, 10:18 am IST

ജമ്മുവിൽ സൈന്യം വെടിയുതിർത്തു, മൂന്ന് തീവ്രവാദികൾ മരിച്ചു  ജമ്മുവിൽ ഇന്ന് പുലർച്ചെ തീവ്രവാദികൾ സുരക്ഷാ സൈനികർക്കെതിരെ ഏറ്റുമുട്ടൽ നടത്തി തുടർന്നുണ്ടായ വെടിവെപ്പിൽ ഫാസിൽ, സയ്ദ് ഒവൈസ്, സബ്സർ അഹമ്മദ് സോഫി എന്നി എന്നി തീവ്രവാദികളെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.  

പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ?

Posted by - Mar 12, 2018, 09:13 am IST

പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ? മനുഷ്യരുടെ ഇടയിൽ രണ്ടു തരത്തിലുള്ള നിയമങ്ങൾ ഉണ്ട്, എഴുതപ്പെട്ട നിയമങ്ങളും എഴുതപ്പെടാത്ത നിയമങ്ങളും, നടുവിരൽ ഉയർത്തിക്കാട്ടിയാൽ, മേൽച്ചുണ്ടിനു മേലെ നാക്കു മുട്ടിച്ചാൽ, നടുവിരലും പെരുവിരലും അറ്റം കൂട്ടി മുട്ടിച്ച്  വട്ടത്തിലാക്കി ചുണ്ടിനു മുന്നിൽ കാണിച്ചാൽ അതൊക്കെ അശ്ലീല ചേഷ്ടകളാണെന്നാണ് സമൂഹത്തിൻെറ വിലയിരുത്തൽ. ഇങ്ങനെ കാണിക്കുന്നത് അശ്ലീലം ആണെന്ന് ഏതെങ്കിലും പൂരാണത്തിലോ സംഹിതകളിലോ വേദങ്ങളിലോ പറഞ്ഞിട്ടില്ല അശ്ലീല

വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം.

Posted by - Mar 12, 2018, 08:52 am IST

വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം. വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം എന്ന ആവിശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മുൻ നിലപാട് പ്രകാരം താൽപ്പര്യമുള്ളവർ മാത്രം ആധാർകാർഡും എലെക്ഷൻ കാർഡും ബന്ധിപ്പിച്ചാൽ മതി എന്നായിരുന്നു. എന്നാൽ എലെക്ഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് തടയാനും 'ഒരു വ്യക്തിക്ക് ഒരു വോട്ട്' എന്നത് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്മീഷൻ ഉന്നയിക്കുന്നത്.

ബെംഗളൂരു എഫ്.സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍ 

Posted by - Mar 12, 2018, 08:38 am IST

ബെംഗളൂരു എഫ്.സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍  പുണെ സിറ്റി നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾ നേടി ബെംഗളൂരു എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍ ഇടം നേടി.  ബെംഗളൂരു എഫ്.സി യുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കിൽ ആണ് ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചത്.  15-ാം മിനിറ്റിലും 65-ാം മിനിറ്റിലും 89-ാം മിനിറ്റിലും പുണെ സിറ്റിയുടെ ഗോൾവലയത്തിലേക്ക് തീ ഗോളുകൾ വാർഷിച്ചാണ് ഫൈനൽ മത്സരത്തിൽ ഇടംനേടിയത്. 

മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം

Posted by - Mar 12, 2018, 08:08 am IST

മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ എത്തി. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൂവായിരത്തോളം വരുന്ന കർഷകർ മാർച്ച് നടത്തി മുംബൈയിൽ എത്തിയത്.  കർഷക പ്രതിഷേധത്തിനു ശിവസേനയും എംഎൻഎസും എന്‍സിപിയും ഉൾപ്പെടെയുള്ള പാർട്ടികളും പിന്തുണയർപ്പിച്ച് രംഗത്തുണ്ട്.

തേനി ജില്ലയിലെ  കാട്ടുതീയിൽ മരണം എട്ടായി

Posted by - Mar 12, 2018, 07:36 am IST

തേനി ജില്ലയിലെ  കാട്ടുതീയിൽ മരണം എട്ടായി  കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോലും ബുദ്ധി മുട്ടുണ്ടാക്കുന്ന സ്ഥലത്താണ് പലരും 80 ശതമാനത്തോളം പരുക്കുകളോട് കൂടി അകപ്പെട്ടിരിക്കുന്നത്. വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ അടക്കം വനത്തിൽ കുടിങ്ങി കുടുങ്ങികിടക്കുന്നവർക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.  അപകട സമയത്ത് 37 പേരാണ് കാട്ടിനുള്ളിൽ കുടുങ്ങികിടന്നതെങ്കിൽ ഇവരിൽ 19 പേരെമാത്രമേ വനത്തിനുള്ളിൽ നിന്നും രക്ഷിക്കാൻ സാധിച്ചുള്ളൂ. ട്രക്കിങ്ങിനായി എത്തിയ ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ

വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ് 

Posted by - Mar 11, 2018, 03:38 pm IST

വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്  നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ദിലീപ് ഹൈക്കോടതിൽ ഹർജിനൽകിയത്. ദിലീപ് അടക്കം പന്ത്രണ്ടു പേരാണ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത് ഇതിൽ ദിലീപ് എട്ടാം പ്രതിയാണ്. നടിയെ ആക്രമിക്കുമ്പോൾ കേസിലെ പ്രതി വീഡിയോ പകർത്തിട്ടുണ്ട്. പ്രതിയെന്ന നിലയിൽ ഈ വീഡിയോ അടക്കം തനിക്ക് ആവശ്യപ്പെട്ട തെളിവുകൾ ലഭിച്ചില്ലെന്ന്

 ഗീതയുടെ പൊരുൾ

Posted by - Mar 11, 2018, 02:20 pm IST

 ഗീതയുടെ പൊരുൾ ഹേ ,അച്യുത, നാശരഹിതനായവനെ ,അങ്ങയുടെ അനുഗ്രഹത്താൽ എന്റെ വ്യാമോഹങ്ങളെല്ലാം നീങ്ങി ,ഞാൻ ആരാണെന്ന സ്‌മൃതി എനിക്ക് ലഭിച്ചു …സംശയങ്ങൾ നീങ്ങി ഞാൻ ദൃഡ ചിത്തനായിരിക്കുന്നു ..അങ്ങയുടെ ഉപദേശപ്രകാരം. ഞാൻ പ്രവർത്തിച്ചു കൊള്ളാം ….ഗീത …18..73 ഒരിക്കൽ ഈശ്വരൻ ഭൂമിയിൽ വന്നിരുന്നു ..മനുഷ്യനെ പഠിപ്പിച്ചു, സ്നേഹിച്ചു, ആർക്കും. സാധിക്കാത്ത വിധം! അതിനാൽ ജ്ഞാന സാഗരൻ ,സ്നേഹ സാഗരൻ, എന്ന് ഭഗവാനെ ഭക്തർ വിളിക്കുന്നു  ….അജ്ഞാനത്തിന്ടെയും, അഹങ്കാരത്തിന്ടെയും, ബന്ധനത്തിൽ പെട്ട് മനുഷ്യർ കഷ്ടപെട്ടപ്പോൾ സർവ്വ ശക്തനായ ദൈവം

അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ

Posted by - Mar 11, 2018, 08:15 am IST

അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ നമ്മുടെ നാട് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. കൃതി എന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് സംബന്ധിച്ച ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയതലത്തിലുള്ള മാധ്യമ പ്രവർത്തകരും ഇംഗ്ലീഷ് ചാനലുകളിലെ ചർച്ചകളും എല്ലാം ബിജെപിക്ക് അനുകൂലമാണെന്നും ഇവരെല്ലാം ബിജെപി അനുഭാവികളാണെന്നും അദ്ദേഹംപറഞ്ഞു.

പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി

Posted by - Mar 11, 2018, 07:58 am IST

പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി   ഓഗസ്റ്റ് സിനിമാസുമായി കൂട്ട് വിട്ട് പൃഥ്വിരാജ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമ കമ്പനി തുടങ്ങുന്നു. ഒരുവർഷം മുൻപാണ് ഓഗസ്റ്റ് സിനിമാസുമായി പൃഥ്വിരാജ് കൂട്ട് വിട്ടത്.'ഇതൊരു സ്വപ്‌നസാക്ഷാൽക്കാരമാണ്. എന്നെ ഞാനാക്കിയ മലയാളസിനിമയ്ക്കുള്ള ഉചിതമായ സമർപ്പണം. അഭിമാനകരമായ ഒരുപറ്റം മലയാളസിനിമകൾ ഒരുക്കുക എന്നതാണ് ലക്ഷ്യം.' എന്ന് പൃഥ്വി പറഞ്ഞു.

ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍

Posted by - Mar 11, 2018, 07:42 am IST

ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ രണ്ടുടീമുകളും ഓരോരോ ഗോളുകൾ നേടി സമനിലയിൽ കളി അവസാനിച്ചു.  കളിയുടെ അവസാന നിമിഷത്തോടടുക്കുമ്പോൾ 64-ാം മിനിറ്റില്‍ ഗോവയ്ക്കായി മാനുവല്‍ ലാന്‍സറോട്ടെ ബ്രുണോയും ചെന്നൈക്കായി 71-ാം മിനിറ്റില്‍ അനിരുദ്ധ ഥാപയും ആണ് ഗോളുകൾ നേടിയത്. 

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Mar 11, 2018, 07:30 am IST

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ തെക്കൻ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടതെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പുനൽകി. ശ്രീലങ്ക – തമിഴ്‌നാട്‌ തീരപ്രദേശത് രൂപപ്പെട്ട കാറ്റ് ശക്തമായി പടിഞ്ഞാറേക്ക് എത്തുമെന്നും ഇതിന് ഏകദേശം 50 കിലോമീറ്റർ വേഗതയുണ്ടാകും എന്നും അതിനാൽ അടുത്ത 36 മണിക്കൂർ നേരത്തേക്ക് ആരും തന്നെ കടലിൽ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പുനൽകി.  

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോർഡ് തയ്യാറാക്കിയത് എന്നാൽ ഇപ്പോൾ ഇ പദ്ധതിക്ക് സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി  23 മീറ്റർ ഉയരമുള്ള ഡാം പണിതാൽ ഇതിൽ 84.4 ലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാം അതുവഴി 6 മണിക്കൂർ നേരം വൈദ്യതി ഉണ്ടാക്കുകയും ചെയ്യാം എന്നാൽ  ഇ പദ്ധതി നടത്തിയാൽ

ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു

Posted by - Mar 10, 2018, 03:55 pm IST

ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു ഇന്ത്യയും ഫ്രാൻസും തമ്മിൽ സുരക്ഷാ ആണവോർജം തുടങ്ങിയ 14 കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയിലേക്ക് എത്തിയ ഫ്രാൻസ് പ്രധാനമത്രി ഇമ്മാനുവേൽ മാക്രോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കുടിക്കാഴ്ചയിൽ ആണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇമ്മാനുവേൽ മാക്രോ ഇന്ത്യയിലേക്ക് എത്തിയത്. 4 ദിവസത്തെ ഇന്ത്യ സന്ദർശനത്തിനാണ്‌ അദ്ദേഹം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു ഭീകരവാദവും