എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി 

Posted by - Mar 10, 2018, 03:23 pm IST

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി  ഇന്നു ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി ബോർഡ് യോഗത്തിൽ എം പി വീരേന്ദ്രകുമാറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചു.  വീരേന്ദ്രകുമാർ സ്വാതന്ത്രനായാണ് എൽ ഡി ഫ് ഇനുവേണ്ടി മത്സരിക്കുന്നത്. ബി ജെ പി യുമായി കുടിച്ചേരാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തീരുമാനത്തില്‍ പ്രതീക്ഷിച്ചായിരുന്നു വീരേന്ദ്രകുമാര്‍ രാജിവെച്ചത്. ഇപ്പോൾ അതേ ഒഴിവിലേക്ക് വീണ്ടും മത്സരിക്കാൻ ഒരുങ്ങുകയാണ് വീണ്ടും,

റിസർവേഷൻ ടിക്കറ്റ് വേറൊരാൾക്ക് മാറ്റിനൽകാം 

Posted by - Mar 10, 2018, 02:13 pm IST

റിസർവേഷൻ ടിക്കറ്റ് വേറൊരാൾക്ക് മാറ്റിനൽകാം  മുൻകൂട്ടി റിസേർവ് ചെയ്ത ടിക്കറ്റ് വേറൊരാൾക്ക് മാറ്റിനൽകാം എന്നാൽ ഇതിനു ചില നിബന്ധനകൾ ഉണ്ട്. ഇന്ത്യൻ റെയിൽവേയാണ് ഇങ്ങനെ ഒരു സംവിധാനവും അതിനുള്ള മാർഗനിർദേശവും പുറത്തുവിട്ടത്. കൂട്ടത്തോടെ യാത്രചെയൂന്നവരിൽ 10 ശതമാനം പേരുടെ ടിക്കറ്റുകൾ മാത്രമേ ഇത്തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളു. 

മുംബൈയിലേക്ക് കർഷകരുടെ മാർച്ച് 

Posted by - Mar 10, 2018, 12:48 pm IST

മുംബൈയിലേക്ക് കർഷകരുടെ മാർച്ച്  അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. 25000 കർഷകർ പങ്കെടുക്കുന്ന മാർച്ച് തിങ്കളാഴ്ച്ച മുംബൈയിലെത്തും. വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് കർഷകർ മാർച്ച് നടത്തുന്നത്. കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കലില്‍നിന്നു പിന്മാറുക, വിളകള്‍ക്കു കൃത്യമായ താങ്ങുവില ഉറപ്പാക്കുക, ഷ്ടപരിഹാരം വർധിപ്പിക്കുക, വനാവകാശ നിയമം, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക,എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, നദീസംയോജന പദ്ധതികള്‍ തുടങ്ങിയവ നടപ്പിലാക്കാൻ വേണ്ടിയാണ് ഈ മാർച്ച്. തങ്ങളുടെ ആവിശ്യം നടപ്പിലാക്കില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭകരമായ സമര മാര്‍ഗങ്ങളിലേക്കു

പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ 

Posted by - Mar 10, 2018, 11:43 am IST

പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ  വിവാഹം വിവാദം സൃഷ്ട്ടിച്ച ഹാദിയ ഷെഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം സുപ്രിം കോടതി ശരിവച്ച സന്തോഷത്തിലാണ് ഇരുവരും.കേസ് നടത്താൻ പല സംഘടനകളും സഹായിച്ചെങ്കിലും ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് പോപ്പുലർ ഫ്രണ്ടാണെന്നും അതിനു നന്ദി പറയാൻ പോപ്പുലർ ഫ്രണ്ട് ചെയർമാൻ പി. അബുബക്കറിനെ ഇരുവരും കോഴിക്കോട് ചെന്ന് കണ്ടു. ‘സ്വാതന്ത്ര്യം ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്. ഞങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി’ – ഹാദിയ വ്യക്തമാക്കി. കോളേജിലേക്ക് മടങ്ങിപ്പോകും മുൻപ്

പുനർജന്മം

Posted by - Mar 10, 2018, 11:17 am IST

പുനർജന്മം ഒരു സത്യമാണ്.  അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.  ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്.. പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്. എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ?

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

Posted by - Mar 10, 2018, 08:44 am IST

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതൻ സിനിമ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആക്രമത്തിൽ തനിക്കെതിരേയുള്ള പ്രധാന തെളിവ് നടിയെ ആക്രമിക്കുന്ന വീഡിയോ തനിക്ക് വേണമെന്നും ആ വീഡിയോ ചിത്രങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദത്തിൽ സംശയം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജിനൽകിട്ടുള്ളത്.  

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST

മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ റെക്കാഡ്കൂടി  കൈവന്നിരിക്കുകയാണ്. തെന്നിഇന്ത്യൻ സിനിമകളിൽ നിന്നും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിന്നും 5 കോടി കാഴ്ചക്കാരെ ഉണ്ടാക്കിയെടുത്തു എന്ന പുതിയ റെക്കാഡാണ് ഇ ഗാനത്തിന് ലഭിച്ചത്. പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറയുന്ന ഇ ചിത്രം റെക്കാഡുകൾ മാത്രമല്ല ഒരേസമയം വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു 

Posted by - Mar 10, 2018, 08:02 am IST

നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു  നീരവ് മോദി പ്രശ്നം പൊങ്ങിവരുന്നത് ഈ വർഷമാണെങ്കിലും ബാങ്കുകൾക്ക് മുൻപേ നഷ്ട്ടങ്ങൾ നേരിട്ടികൊണ്ടിരുന്നു എന്ന പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 8,40,958 കോടി രൂപയാണ് കഴിഞ്ഞ ഡിസംബർവരെയുള്ള കണക്കുകൾ നോക്കുമ്പോൾ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം പഞ്ചാബ് നാഷണൽ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 2420 കോടി

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ്

Posted by - Mar 9, 2018, 06:38 pm IST

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആറുമാസങ്ങൾക്കു ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത് ഇതുമായി ബന്ധപ്പെട്ട് ഹിന്ദു യുവസേന നേതാവ് നാവിൻ കുമാറിനെ അറസ്റ്റ് ചെയ്യുകയും മറ്റു പ്രതികളെ കുറിച്ച് വിലപ്പെട്ട തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. നാവിൻ കുമാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.  കൂടുതൽ അന്വേഷണത്തിനായി ഇയാളെ മാർച്ച് 15 വരെ കസ്റ്റഡിയിൽ വെക്കാൻ കോടതി അനുവദിച്ചു.

ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ  പരാതിയുമായി വിജിലൻസ് കമ്മീഷ്ണർ

Posted by - Mar 9, 2018, 04:51 pm IST

ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ  പരാതിയുമായി വിജിലൻസ് കമ്മീഷ്ണർ കേന്ദ്ര വിജിലൻസ് കമ്മീഷണർ ജേക്കബ് തോമസാണ് ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി. കുര്യാക്കോസ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ ദുര്‍ബലമാക്കിയെന്ന പരാതിയുമായാണ് ഇപ്പോൾ ജേക്കബ് തോമസ് എത്തിയത്.   കെ.എം മാണിക്കെതിരായ ബാറ്ററി കേസ്, അനൂപ് ജേക്കബിനെതിരായ വിജിലന്‍സ് കേസ് തുടങ്ങിയ കേസുകളുടെ വാധസമയത്ത് തനിക്കെതിരെ കോടതി വ്യക്തിഹത്യ വരുത്തുന്ന നിലപാടുകൾ എടുത്തുവെന്നും കോടതിയുടെ അത്തരത്തിലുള്ള ഇടപെടൽ മൂലം അഴിമതി ഇല്ലാതാക്കാനുള്ള വിജിലന്‍സിന്റെ

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക് എത്തിയ വീട്ടുവേലക്കാരനാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് രാത്രി നടന്ന മോഷണ ശ്രമത്തിലാണ് ഇരുവരും മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ജി കെ നായർ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു ഭാര്യ ഗോമതി സർക്കാർ ആശുപത്രിലെ നേഴ്സും ആണ്. ഇരുവർക്കും വിവാഹം കഴിഞ്ഞ മുന്ന് പെൺമക്കളാണുള്ളത്.മക്കളുടെ വിവാഹ ശേഷം ഇരുവരും മാത്രമാണ് വീട്ടിൽ

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ റിസ്റ്റ് വച്ചും പേഴ്സും കാണാതായതിനെ തുടർന്ന് മോഷണ ശ്രമത്തിൽ ആണ് കൊലനടത്തിയതെന്ന് പ്രാധമിക അന്വേഷണത്തിൽ പോലീസ് സംശയിക്കുന്നു.  

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും. ഇലക്ഷൻ ഫലപ്രഖ്യാപനത്തിനുശേഷം വ്യപക ആക്രമമാണ് തൃപുരയിൽ ബി ജെ പി പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. ആക്രമണത്തിൽ ഇതുവരെ മൂന്നുപേർ കൊല്ലപ്പെട്ടു 135 പാർട്ടി ഓഫീസുകൾ തകർക്കുകയും 1600 ഓളം വിടുകൾക്കുനേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു.

ദയാവധം: സുപ്രിംകോടതിഅനുമതി 

Posted by - Mar 9, 2018, 12:06 pm IST

ദയാവധം: സുപ്രിംകോടതിഅനുമതി  സുപ്രിംകോടതി ദയാവധത്തിന് അനുമതി നൽകി പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുവരാൻ പറ്റാത്തവിധം അസുഗംബാധിക്കുകയോ മറ്റ് ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയോ ആണെങ്കിൽ ഒരാൾക്ക് ദയാവധം നൽകാം.രോഗിയായി തിരുന്നതിനുമുമ്പ് സമ്മതപത്രം എഴുതിവെക്കണം എന്നുമുണ്ട്.  ജില്ലാ മജിസ്‌ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കൽ ബോർഡിനായിരിക്കും ദയാവധത്തിൽ തീരുമാനം എടുക്കാനുള്ള ചുമതല. മുൻപേ സമ്മതപത്രം എഴുതിവച്ച വ്യക്തിയുടെ ബന്ധു ദയാവധം ആവിശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം  ദയാവധം നിയമപരമാക്കണം എന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്.