കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി

Posted by - Mar 9, 2018, 11:26 am IST

കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ഥിതിചെയുന്ന സ്വാകാര്യ കെമിക്കൽ ഫാക്ടറിലെ സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിൽ മൂന്നുപേരുടെ മരണം സ്ഥിതീകരിച്ചു.  സ്ഫോടനം പത്ത്കിലോമീറ്ററിൽ സ്ഥിതിചെയുന്ന വീടുകളിലും സ്ഥാപനങ്ങളിലും പ്രകമ്പനം സൃഷ്ട്ടിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.

കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട്പോകും- മുഖ്യമന്ത്രി 

Posted by - Mar 9, 2018, 11:10 am IST

കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട്പോകും- മുഖ്യമന്ത്രി ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകാൻ പറ്റാത്തതിന്‌ പ്രധാനകാരണം സാമ്പത്തികതടസമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി മാത്രമല്ല കേന്ദ്രാനുമതി കിട്ടിയതിനുശേഷം മെട്രോയുടെ പണിതുടങ്ങാം എന്നാണ് സർക്കാരിന്റെ നിലപാട്. ശ്രീധരൻ ഉദ്ദേശിക്കുന്നതരത്തിൽ സർക്കാരിന്  നീങ്ങാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീധരന്റെ ഭാഗത്തുനിന്നും സംസാരിച്ചു.15 മാസമിട്ടും തുടർപ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നുമാത്രമല്ല മാസം 16 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 2 ഓഫീസുകൾ പ്രവർത്തിച്ചുവരികയാണ്. തുടർപ്രവർത്തനങ്ങൾക്ക് യാതൊരു പോരോഗതിയുമില്ലെന്നും കരാർ ഒപ്പിട്ട് എത്രയുംപെട്ടെന്നു പ്രവർത്തനം ആരംഭിക്കണമെന്ന്

വ്യാഴം പതിനൊന്നു

Posted by - Mar 9, 2018, 08:59 am IST

വ്യാഴം പതിനൊന്നു അച്ചടക്കകത്തിനു പേരുകേട്ട സ്കൂളിൽ നിന്നും അവർ പത്താം ക്ലാസ്സ്‌ പാസ്സായി… അവർ ഇരട്ടകളായിരുന്നു,  ആണും പെണ്ണും Highersecondary വിദ്യഭ്യാസം ഒരു പക്കാ ഗവണ്മെന്റ് സ്കൂളിലായിരുന്നു… ഇങ്ങേനെയും പഠിക്കാം ഇങ്ങേനെയും സ്കൂളിൽ പോകാമെന്നൊക്കെ മാതാപിതാക്കൾക്ക് കാണിച്ചു കൊടുത്ത 2വർഷങ്ങൾ…. +2 കഴിഞ്ഞപ്പോൾ പെണ്ണിനെ വീട്ടുകാർ നഴ്സിംഗ് പഠിക്കാൻ മംഗലാപുരത്തു ചേർത്തു…. പെണ്പിള്ളരെ അത് പഠിച്ചാൽ  മതിയത്രെ.. എന്താവണം ഏത് കോഴ്സ് പഠിക്കണം എന്നൊന്നും ചെക്കന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല…. അവസാനം ചെക്കനേയും വീട്ടുകാർ മംഗലാപുരത്തു ചേർത്തു…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി വഴി ലഭിച്ചത്.  1.25 കോടി രൂപ ചെലവിൽ പലരാജ്യവുമായി ഇന്ത്യയിൽത്തന്നെ ആയുധം നിർമിക്കാനുള്ള കരാറുകൾ ഒപ്പിട്ടുവെങ്കിലും ഇപ്പോഴും പ്രവർത്തനം നല്ലരീതിയിൽ അല്ല പോകുന്നത്. ഇന്ത്യയിൽ ലോകനിലവാരത്തിലുള്ള ആയുധം നിർമിക്കാമെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.

രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ

Posted by - Mar 9, 2018, 08:16 am IST

രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ  കാളിയൂട്ട് മഹോത്സവത്തിൽ മനുഷ്യരക്തം കൊണ്ട് കാളിക്ക് രക്താഭിഷേകം നടത്താൻപോകുന്ന ക്ഷേത്രം തന്ത്രിക്കും ഭാരവാഹികൾക്കും എതിരെയാണ് മന്ത്രി രംഗത്തുവന്നിട്ടുള്ളത്. ഇതിനെതിരെ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ "മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാനാകുന്നതല്ല. തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്. സിറിഞ്ച് വഴി പലരുടെയും രക്തം

പ്രധാനമന്ത്രിയുടെ ചികിത്സാചെലവ് പൂജ്യം   

Posted by - Mar 9, 2018, 07:48 am IST

പ്രധാനമന്ത്രിയുടെ ചികിത്സാചെലവ് പൂജ്യം  വിവരാവകാശ നിയമപ്രകാരം ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാലുവർഷമായി ചികിത്സയ്ക്ക് ഇന്നേവരെ ഒരു രൂപ പോലും മുടക്കിട്ടില്ല, എസ് ധനരാജ് എന്ന കൊച്ചിക്കാരൻ നൽകിയ അപേക്ഷയിലാണ് സ്വദേശത്തോ വിദേശത്തോ ചികിത്സയ്ക്കുവേണ്ടി ഒരുരൂപപോലും മോദി മുടക്കിട്ടില്ല എന്നാകണക്ക് വരുന്നത്. പുതിയ കണക്കു പ്രകാരം   വിവരാവകാശ നിയമപ്രകാരം ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാലുവർഷമായി ചികിത്സയ്ക്ക് ഇന്നേവരെ ഒരു രൂപ പോലും മുടക്കിട്ടില്ല, എസ് ധനരാജ്

വിട

Posted by - Mar 8, 2018, 05:55 pm IST

വിട **** ഞാനും മടങ്ങുകയാണ് എന്റെ മൗനത്തിലേക്ക് എന്റെ മാത്രം സ്വപ്നങ്ങളിലേക്ക് ഇനി എന്നെ നിനക്കു തോല്പിക്കാനാവില്ല നീ എന്നിലെ മരണമാണ് ദുരാഗ്രഹത്തിന്റെ, കപടതയുടെ വാഗ്വിലാസം നിന്റെ കണ്ണീരിലൊപ്പിയ മൊഴി നുറുങ്ങുകൾ ഇനി കേൾക്കുക പ്രയാസം നീയൊരു ഭീരുവായ  കാമനകളുടെ കൊഴിഞ്ഞ പൂക്കളുടെ പഴം പുരാണം നീയൊരുക്കിയ പൈശാചികത അശാന്തിയുടെ നാളുകളായിരുന്നു ഇന്നിതൊരു കൊച്ചു സ്വർഗമാണ് ചിരി മനസ്സുകളുടെ മുത്തരി പ്പല്ലുകൾ പൊഴിയുന്നുണ്ട് തീൻമേശയിൽ സ്നേഹ ത്തിന്റെ ചിരിമധുരം കൈമാറുന്നതു കാണുന്നുണ്ട് ചതിയുടെ..പകയുടെ നിറ വർണ്ണങ്ങൾ ചാലിച്ചൊരു

ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ.ശ്രീധരൻ  പിൻമാറി

Posted by - Mar 8, 2018, 04:29 pm IST

ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ.ശ്രീധരൻ  പിൻമാറി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മമൂലമാണ് പദ്ധതിയിൽനിന്നും പിൻമാറുന്നതെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 15 മാസമിട്ടും തുടർപ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നുമാത്രമല്ല മാസം 16 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 2 ഓഫീസുകൾ പ്രവർത്തിച്ചുവരികയാണ്. തുടർപ്രവർത്തനങ്ങൾക്ക് യാതൊരു പോരോഗതിയുമില്ലെന്നും കരാർ ഒപ്പിട്ട് എത്രയുംപെട്ടെന്നു പ്രവർത്തനം ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയെയും പൊതുമരാമത്തു മാത്രിയെയും കണ്ടു പറഞ്ഞുവെങ്കിലും യാതൊരു പ്രതികരണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നിരുന്നാലും സർക്കാരിനോട് പരിഭവമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം

Posted by - Mar 8, 2018, 03:25 pm IST

ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹമാണ് ഹൈക്കോടതി ബാൻ ചെയ്തിരുന്നത്. കഴിഞ്ഞ വർഷം മെയ് 24 നാണ് ഇരുവരുടെയും വിവാഹം ഹൈക്കോടതി ബാൻ ചെയ്തത് തുടർന്ന് ഹാദിയയുടെ ഭർത്താവ് ഷെഹിൻ ജഹാൻ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹാദിയയ്ക്കും ഷെഹിനും അനുകൂലമായി വിധി വന്നിരിക്കുന്നത്.

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്), മികച്ച സ്വഭാവ നടൻ: അലൻസിയർ, മികച്ച സ്വഭാവ നടി: മോളി വത്സൻ, മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം, മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ), മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ, മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം), മികച്ച ഗായകൻ: ഷഹബാസ് അമൻ  (മായാനദി),

 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി

Posted by - Mar 8, 2018, 12:50 pm IST

 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി  വൻ വിവാദത്തിനു വഴിതെളിച്ച തടവുകാരുടെ മോചന പട്ടിക സർക്കാർതന്നെ തിരുത്തി.ടി പി വധക്കേസിലെ പ്രതികളെയും ചന്ദ്രബോസ് വധക്കേസിലെ പ്രതികളെയും വിട്ടയക്കാനുള്ള സർക്കാർ തീരുമാനമാണ്  വിവാദങ്ങൾക്ക് വഴിതെളിച്ചത് അതിനാൽ ഇവരെ ഒഴിവാക്കി സർക്കാർ പുതിയ പട്ടിക തയ്യാറാക്കി. ഇവരുൾപ്പെടെയുള്ള ആദ്യ പട്ടിക ഗവർണ്ണർ തള്ളിയിരുന്നു അതിനാൽ വീണ്ടും പുതിയ പട്ടിക ഗവർണ്ണർക്ക് അയച്ചു. 739 പേരടങ്ങുന്ന പുതിയ പട്ടികയാണ് ഗവർണ്ണർക്ക് അയച്ചുകൊടുത്തിട്ടുള്ളത്.  

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം 

Posted by - Mar 8, 2018, 10:57 am IST

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം  പത്തുദിവസമായി നടന്നുവരുന്ന ഗുരുവായൂർ ഉത്സവത്തിന് ഇന്ന് ആറാട്ടോടുകൂടി സമാപനം കുറിക്കും. ഉച്ച കഴിഞ്ഞു ഗുരുവായൂരപ്പ വിഗ്രഹത്തില് ചൈതന്യം പഞ്ചലോഹ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി ആരംഭിക്കുന്ന ചടങ്ങുകൾ തിടമ്പിൽ നിന്നും ചൈതന്യത്തെ തിരിച്ച് മൂലവിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി ചടങ്ങുകൾ അവസാനിപ്പിക്കും.

ചലച്ചിത്ര അവാർഡുകൾ ഇന്ന് 

Posted by - Mar 8, 2018, 10:43 am IST

ചലച്ചിത്ര അവാർഡുകൾ ഇന്ന്  മന്ത്രി എ കെ ബാലൻ ഇന്ന് 12 .30 ഇന് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. മത്സരത്തിന് 110 സിനിമകളാണ് ആദ്യഘട്ടത്തിൽ ഉള്ളത് ഈ സിനിമകൾ ജൂറി അംഗങ്ങൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് കാണുന്നത്. അതിനുശഷം ഇവർ തിരഞ്ഞെടുക്കുന്ന 21 ചിത്രങ്ങൾ എല്ലാ ജൂറി അംഗംങ്ങളും ഒരുമിച്ചിരുന്നു കണ്ടനാണ് അവാർഡിന് അർഹമായ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.  

"ശംഭോ മഹാദേവ"

Posted by - Mar 8, 2018, 10:26 am IST

"പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….." ഏതാണ് ആ ആറ് പടികള്‍? "വലിയൊരു കാട്ടീലകപ്പെട്ടേ ഞാനും വഴിയും കാണാതെയുഴലുമ്പോള്‍ വഴിയില്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ… ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ ശിവ ശംഭോ ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ, തിരുവൈക്കം വാഴും ശിവശംഭോ…. എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടയ്ക്കിടെ "ആറു പടിയുണ്ട്" "പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….."  "ഏതാണ് ആ ആറ് പടികള്‍?" മനുഷ്യന് സുഖാവസ്ഥ കൈവരാന്‍ ഷഡാധാരങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്.

തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം

Posted by - Mar 8, 2018, 08:01 am IST

തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കയാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനം കൊണ്ടുവരുന്നത്.ഇത് ഒറ്റയ്ക്ക് യാത്ര ചെയുന്ന സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുക. ടിക്കറ്റ് ബുക്ക് ചയ്യുമ്പോൾ പി എൻ ർ നമ്പർ ലിസ്റ്റിൽ പുരുഷ യാത്രക്കാരുണ്ടാകരുത്. ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലും ആറ് ബെര്‍ത്തുകള്‍ റെയിൽവേ സ്ത്രീകൾക്കായി മാറ്റിവെക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ ഒറ്റയ്ക്ക് യാത്രചെയൂന്ന സ്ത്രീകൾ കുടുതലായതുകൊണ്ടാണ് റെയിൽവേ ഇങ്ങനെ ഒരു സൗകര്യം സ്ത്രീകൾക്കായി ഒരുക്കിയിട്ടുള്ളത്. ഈ സൗകര്യം സ്ത്രീകൾക്ക് വലിയ