ഇന്ത്യയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മിക്ക പ്രദേശങ്ങളിലും അഗ്‌നിബാധ ഉണ്ടായി : ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മിക്ക പ്രദേശങ്ങളിലും അഗ്‌നിബാധ ഉണ്ടായതായി തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. ചുവപ്പ് നിറത്തിലാണ് അഗ്‌നിബാധ ഉണ്ടായ പ്രദേശങ്ങളെ നാസ ചിത്രീകരിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ കൃഷിയിടങ്ങളില്‍ തീ പടര്‍ന്നുപിടിക്കുന്നത് കുറച്ചുകാലങ്ങളായി വര്‍ധിച്ചുവരികയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലുമാണ് അഗ്‌നിബാധയുണ്ടായതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. വനമേഖലകളെ അപേക്ഷിച്ച് കൃഷിയിടങ്ങളിലാണ് കൂടുതലായും അഗ്‌നിബാധയുണ്ടായിരിക്കുന്നതെന്നാണ് നാസയിലെ ഗവേഷകര്‍ പറയുന്നത്.
Recent Comments