മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: വനിതാ കമ്മീഷന്‍ പരാതി നൽകി 

Posted by - Apr 24, 2018, 06:38 am IST

നടി മഞ്ജു വാര്യര്‍, ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ സോഷ്യല്‍മീഡയയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം ഉണ്ടായ സംഭവത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച്‌ കമ്മീഷന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്ക് കത്തയച്ചു.  പത്ര വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് കമ്മീഷന്‍ കത്തയച്ചത്. വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്ന് തെളിഞ്ഞാല്‍ ആരോപണ വിധേയനെതിരെ നിയമ നടപടിയുണ്ടാകുമെനന് എസ്പി എസ് സുരേന്ദ്രന്‍ പറഞ്ഞു.

യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ സൗ​ദി ത​ക​ര്‍​ത്തു

Posted by - Apr 24, 2018, 06:27 am IST

റി​യാ​ദ്: യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ സൗ​ദി ത​ക​ര്‍​ത്തു. അ​തി​ര്‍​ത്തി പ​ട്ട​ണ​മാ​യ ജീ​സാ​ന്‍ ല​ക്ഷ്യ​മാ​ക്കി യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച ര​ണ്ടു ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്തും മു​മ്പേ സൗ​ദി വ്യോ​മ​സേ​ന ത​ക​ര്‍​ത്തു. ‌യെമ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നാ​ണ് ഹൗ​തി​ക​ളു​ടെ മി​സൈ​ല്‍ ആ​ക്ര​മ​ണം.  സാ​ധാ​ര​ണ​ക്കാ​രു​ടെ പാ​ര്‍​പ്പി​ട മേ​ഖ​ല​ക​ളാ​ണ് ഹൗ​തി​ക​ള്‍ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് സൗ​ദി സ​ഖ്യ​സേ​ന വ​ക്താ​വ് കേ​ണ​ല്‍. ട​ര്‍​ക്കി അ​ല്‍ മ​ലി​കി പ​റ​ഞ്ഞു. സൗ​ദി​യി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ള്ള ന​ഗ​ര​മാ​യ ന​ജ്രാ​നി​ന് നേ​രെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ള്‍ പ​ട്ട​ണ​ത്തി​ന് നേ​രെ​യു​ണ്ടാ​യി​ട്ടു​ണ്ട്. 

മയക്കുമരുന്ന് ഗുളികകളുമായി ക്രിക്കറ്റ് താരം പിടിയില്‍

Posted by - Apr 23, 2018, 12:40 pm IST

ചിറ്റഗോങ്: മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം പിടിയില്‍. 14,000ത്തോളം മെതാംഫെറ്റമീന്‍ മയക്കുമരുന്ന് ഗുളികകളുമായാണ് ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന നസ്രീന്‍ ഖാന്‍ മുക്തയാണ് പിടിയിലായത്. തിരച്ചിലില്‍ പാക്കറ്റുകളിലാക്കിയ നിലയില്‍ 14,000ത്തോളം യാബാ ഗുളികകളാണ് കണ്ടെത്തിയത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന് കടത്തിനാണ് നസ്രീന് മേല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.  വി.ഡി.പി സ്റ്റാര്‍ ടീമില്‍ കളിക്കുന്ന നസ്രീന്‍ തെക്കുകിഴക്കന്‍ സിറ്റിയായ കോക്‌സ് ബസാറില്‍ നടന്ന മത്സരം കഴിഞ്ഞ് ടീം ബസ്സില്‍

ട്രെയിനില്‍വച്ച്‌ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന്‍ അറസ്റ്റില്‍

Posted by - Apr 23, 2018, 12:32 pm IST

ചെന്നൈ: ട്രെയിനില്‍വച്ച്‌ ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അഭിഭാഷകനും ബിജെപിയുടെ മുന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെപി പ്രേം ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഒരുമണിയോടെയാണ് പ്രേം ട്രെയിനില്‍ കയറിയത്. ഓപ്പണ്‍ ടിക്കറ്റായിരുന്നു അയാളുടെ കൈയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റിസര്‍വേഷന്‍ കോച്ചിലാണ് പ്രേം കയറിയത്. പെണ്‍കുട്ടി മധ്യത്തിലും അമ്മയും സഹോദരനും താഴെയും അച്ഛന്‍ മുകളിലുള്ള ബര്‍ത്തിലുമായിരുന്നു കിടന്നിരുന്നത്.  എല്ലാവരും ഉറങ്ങുന്ന സമയത്ത് കുട്ടിയുടെ വായ പൊത്തിപ്പിടിച്ച്‌ ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തുനിന്നും

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് അജ്ഞാതന്റെ വധഭീഷണി സന്ദേശം

Posted by - Apr 23, 2018, 11:44 am IST

ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍ വന്നത്. തുടര്‍ന്ന് രണ്ടുവട്ടം കൂടി ഇയാള്‍ വിളിച്ചു. മൂന്നാമത്തെ തവണ അനന്ത് കുമാറാണ് ഫോണ്‍ എടുത്തത്. അനന്ത് കുമാറിന്റെ വസതിയിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്.  സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ് ഗോവിന്ദ് സിര്‍സി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐ പി സി 504, 507 വകുപ്പുകള്‍ പ്രകാരമാണ്

ബാലപീഡകര്‍ക്ക് വധശിക്ഷ: 14നും 16നും ഇടയിലുള്ളവർ കുട്ടികളല്ലേ? കമലഹാസന്‍

Posted by - Apr 23, 2018, 11:10 am IST

ചെന്നൈ: സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല കുടുംബത്തിനാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ പറഞ്ഞു. 12 വയസ് വരെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്‌ത അദ്ദേഹം 14നും 16നും ഇടയിലുള്ളവരെയും കുട്ടികളായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. യൂട്യൂബിലൂടെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  14,15,16 എന്നീ വയസുകളിലുള്ളവര്‍ കുട്ടികളല്ലേ. ഒരു സ്ത്രീയായി മാറുന്നത് ഈ പ്രായത്തിന് ശേഷമാണ്. എന്താണ് ഇത്തരത്തിലുള്ള നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്

സപ്ത ആചാരങ്ങൾ

Posted by - Apr 23, 2018, 09:50 am IST

സപ്ത ആചാരങ്ങൾ തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു.  1. വേദാചാരം 2. വൈഷ്ണവാചാരം 3. ശൈവാചാരം 4. ദക്ഷിണാചാരം 5. വാമാചാരം 6. സിദ്ധാന്താചാരം 7. കൗളാചാരം വേദാചാരികൾ വേദത്തിലെ കർമ്മകാണ്ഡത്തിന് അനുസൃതമായി ജീവിക്കുന്നു. ഇതിൽ കർമ്മപരമായ അനുഷ്ഠാനങ്ങൾക്കാണ് പ്രാധാന്യം. വൈഷ്ണവാചാരം വിഷ്ണുവിനെ മുഖ്യ ദേവതയായി ഉപാസിക്കുന്നു. ഭക്തിയ്ക്ക് പ്രാധാന്യം. ശൈവാചാരികൾ ശിവനെ ഉപാസിക്കുന്നു. ജ്ഞാന-യോഗ മാർഗ്ഗങ്ങൾക്ക് പ്രാധാന്യം. ദക്ഷിണാചാരം ശുദ്ധ ആചാരമാണ്. ഇതിലെ അനുഷ്ഠാനങ്ങൾ എല്ലാം പകൽ നിർവഹിക്കുന്നു. ഈ നാല് ആചാരങ്ങളും സാമാന്യ

കടൽക്ഷോഭത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 09:43 am IST

 അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ(24), ബന്ധു അതുല്യ(18) എന്നിവരെ രക്ഷിച്ചിരുന്നു.  ഇവരെ രക്ഷിക്കുന്നതിനിടയിൽ അശ്വനി കൈയിൽ നിന്നും വഴുതി പോകുകയായിയിരുന്നു. അശ്വനിക്ക് വേണ്ടി ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല

 മോക്ഷേഷ് സന്യാസത്തിലേക്ക്

Posted by - Apr 23, 2018, 09:39 am IST

 മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം സ്വികരിക്കുന്നത് ലോകം വലിയ ഞെട്ടലോടെയാണ് നോക്കി കാണുന്നത്. സന്യാസം സ്‌കരിച്ചാൽ പിന്നെ കരുണപ്രേം വിജയ് ജീ എന്ന പേരിലാണ് മോക്ഷേഷ് അറിയാൻ പോകുന്നത്. ഇദ്ദേഹം സന്യാസം സ്വികരിക്കിന്നതിൽ വീട്ടുകാർക്ക് എതിർപ്പൊന്നുംതന്നെയില്ല. മകന്റെ തീരുമാനത്തിൽ തൃപതരാണെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.മോക്ഷേഷ് പിതാവിന്റെ കൂടെ അലുമിനിയം ബിസിനസ് നടത്തി വരികയായിരുന്നു.

മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 08:51 am IST

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.  ഞായറാഴ്ച വൈകിട്ടുണ്ടായ കടല്‍ക്ഷോഭത്തില്‍ അശ്വിനിയെ കാണാതാകുകയായിരുന്നു. അശ്വിനിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. ബീച്ച്‌ കാണാനെത്തിയപ്പോഴാണ് അശ്വതി തിരയില്‍ അകപ്പെട്ടത്. കൂടെ രണ്ടു സ്ത്രീകള്‍ കൂടി ഒഴുക്കില്‍പെട്ടിരുന്നെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. മാള അഷ്ടമിച്ചിറ സ്വദേശി അശ്വതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.  

വീണ്ടും പെട്രോൾ വിലയിൽ വർധനവ്

Posted by - Apr 23, 2018, 08:25 am IST

തിരുവനന്തപുരം: പെട്രോൾ വിലയിൽ വർധനവ് . ഡീസൽ വിലയും സർവ്വകാല റെക്കോർഡിൽ എത്തി. കൂടിയ പെട്രോൾ വില 78 .47 രൂപയാണ്. ഡീസലിന് 71.33  രൂപയായി മാറി. 2013  ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്നും കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 23, 2018, 08:23 am IST

തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്ന് മുന്നറിയിപ്പ്. തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലേടത്തും രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച രാത്രി 11.30 വരെ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയത്ത് കരയിലേക്ക് തിരമാലകള്‍ ശക്തിയായി അടിച്ചു കയറാനിടയുള്ളതായും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) മുന്നറിയിപ്പില്‍ പറയുന്നു.

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Posted by - Apr 23, 2018, 07:20 am IST

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട് പിണറായിയുടെ ഫേസ്ബുക് പേജിലെ പൂർണരൂപം ഇങ്ങനെ   "വർഗീയ- പിന്തിരിപ്പൻ ശക്തികള്‍ സിപിഐ എമ്മിനെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. മത നിരപേക്ഷതയും ജനാധിപത്യവും പൗരാവകാശങ്ങളും  നിലനിര്‍ത്താന്‍ രാജ്യത്തിന് ഏക പ്രതീക്ഷയാകുന്നത് സിപിഐ എമ്മാണെന്നതാണ് ഇതിനുകാരണം. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ അതേ സാമ്പത്തിക നയമാണ് എന്‍ഡിഎ സര്‍ക്കാരും നടപ്പാക്കുന്നത്.

യശ്വന്തിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ

Posted by - Apr 23, 2018, 06:57 am IST

യശ്വന്തിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ യശ്വന്ത് സിൻഹയ്ക്ക് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ ആണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ ബിജെപിയെ  വെല്ലുവിളിച്ചുകൊണ്ടാണ് പാർട്ടി എംപി കൂടിയായ ശത്രുഘ്നൻ ഇപ്പോൾ രംഗത്ത്. ബിഹാർ തിരഞ്ഞെടുപ്പിനുശേഷം പാർട്ടി തനിക്കെതിരെ നടപടിയെടുക്കും എന്ന് കേൾക്കുന്നു അതിന് മുഹൂർത്തം നോക്കേണ്ട എന്നും താൻ സ്വയം രാജിവെച്ചു പോകുമെന്ന് പ്രതിക്ഷിക്കേണ്ട എന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുഘ്നൻ സിൻഹയ്ക്കു മുൻപ് യശ്വന്ത് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ

കേരളത്തിൽ വീണ്ടും ഹർത്താൽ

Posted by - Apr 23, 2018, 06:21 am IST

കേരളത്തിൽ വീണ്ടും ഹർത്താൽ പത്തനംതിട്ടയിലെ റാന്നി നിയോജകമണഡലത്തിലെ ബാലുവെന്ന വനവാസി യുവാവിനെ റോഡിന് അരികിലുള്ള ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ബാലുവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബി.ജെ.പിയാണ് ഹർത്താലിന് നേതൃത്ത്വം നൽകുന്നത്. ബാലുവിന്റെ മരണത്തിനു പിന്നിൽ സിപിഎം ആണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് നടത്തുന്ന ഹർത്താൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ്