ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

Posted by - Apr 23, 2018, 06:19 am IST

കോ​ട്ട​യം: കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. തീ ​ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്.

ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Apr 23, 2018, 06:12 am IST

മും​ബൈ: മലാഡില്‍ ശി​വ​സേ​ന ഡെ​പ്യൂ​ട്ടി ശാ​ഖാ പ്ര​മു​ഖ് വെടിയേറ്റു മരിച്ചു. സാ​വ​ന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികള്‍ നാലു തവണ നിറയൊഴിച്ചു.  കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സാ​വ​ന്തി​നെ ക​ന്ദീ​വ​ലി​യി​ല്‍​വ​ച്ച്‌ ബൈ​ക്കി​ലെ​ത്തിയ രണ്ടുപേര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ശി​വ​സേ​ന​യു​ടെ വി​വി​ധ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സാ​വ​ന്ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് വിനായകൻറെ കുടുംബം

Posted by - Apr 22, 2018, 03:19 pm IST

തൃശൂര്‍: കസ്റ്റഡി മര്‍ദ്ദനത്തിൽ മനം നൊന്ത്  വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം.  മകൻ മരിച്ച് 9 മാസം പിന്നിടുമ്പോള്‍ പൊലീസിലും സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് വിനായകന്റെ അച്ഛൻ പറയുന്നു. മരണത്തെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചിന്‍റെ  ആദ്യ സംഘവും അന്വേഷിച്ചെങ്കിലും അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂലായ് 18നാണ് ദളിത് യുവാവ് വിനായകൻ ജീവനൊടുക്കിയത്.  അന്നു മുതല്‍ തുടങ്ങിയതാണ് നീതിക്കായുളള

രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു

Posted by - Apr 22, 2018, 02:51 pm IST

ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട്  ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക്  അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടിയാണെന്ന് ആരോപിച്ചായിരുന്നു കൊലപതാകം.പാലിക ബസാറിൽ  ഭാര്യ ജോലി തേടി പോയ സമയത്തായിരുന്നു കുട്ടിയെ ഇയാൾ കൊലപ്പെടുത്തിയത്.  വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടി ബോധമില്ലാതെ കിടക്കുന്നത് കണ്ട യുവതി ഭർത്താവിനെ അന്വേഷിച്ചു എന്നാൽ അയാൾ അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. കുഞ്ഞിനെ ഉടനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഉടൻ തന്നെ യുവതി  പോലീസിൽ

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി

Posted by - Apr 22, 2018, 02:38 pm IST

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി, നോട്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രദ്ധയാകര്‍ഷിച്ചത്. 2016 നവംബര്‍ ആദ്യത്തില്‍ 45,300 കോടിയായിരുന്നു.  നോട്ട് നിരോധനത്തിന് ശേഷം തൊട്ടടുത്തുള്ള മാസങ്ങളില്‍ ഇത് 74,000 കോടിയായി ഉയര്‍ന്നു. ഇതിന് ശേഷം അക്കൗണ്ടുകളിലെ നിക്ഷേപം കുറഞ്ഞെങ്കിലും വീണ്ടും  2017 മാര്‍ച്ചിന് ശേഷം നിക്ഷേപം വര്‍ദ്ധിക്കുകയായിരുന്നുവെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.  2017 മാര്‍ച്ച്

പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷ: തസ്ലീമ നസ്‌റീന്‍

Posted by - Apr 22, 2018, 01:50 pm IST

കോഴിക്കോട്: ബാലപീഡകര്‍ക്ക് വേണ്ടത് വധശിക്ഷയല്ലെന്നും, അവരെ കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്‌റീന്‍.   പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷയെ കാണേണ്ടത്, കുറ്റക്കാര്‍ക്ക് നന്നാകുവാനുള്ള അവസരം നല്‍കേണ്ടതാണെന്നും സമൂഹമാണ് പീഡകരെ നിര്‍മ്മിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബലാത്സംഗം ഒരു ലൈംഗീകമായ പ്രവൃത്തിയല്ലെന്നും, വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനമാണെന്നുമാണ് തസ്ലീമ പറയുന്നത്.

ബാലപീഡകര്‍ക്ക് ഇനി കുരുക്ക് മുറുകും: ഓർഡിനൻസ് രാഷ്ട്രപതി ഒപ്പുവച്ചു

Posted by - Apr 22, 2018, 01:45 pm IST

ന്യൂഡൽഹി∙ പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അനുമതി.  ഇതോടെ 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വിധിക്കാൻ കോടതിക്ക് അധികാരമായി. 12 വയസിനു താഴെയുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയും, 16 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ജീവപര്യന്തം ശിക്ഷയുമാണ് പോസ്കോ നിര്‍ദേശിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന

പ്രായം 38 ആയെങ്കിലും അതൊരു പ്രേശ്നമല്ല: വിവാഹം ഉടൻതന്നെ ഉണ്ടാകും, വെളിപ്പെടുത്തലുമായി നന്ദിനി 

Posted by - Apr 22, 2018, 01:22 pm IST

തിരുവനന്തപുരം: അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് ആരാധക മനസിൽ തങ്ങി നിൽക്കുന്ന നിരവധി ചിത്രങ്ങളിൽ അവർ നായിയായി. ഒരു സമയത്ത് കൈനിറയെ ചിത്രങ്ങളായിരുന്നു അവരെ കാത്തിരുന്നത്.  ഏറെക്കാലമായി സിനിമില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന നന്ദിനി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ രണ്ടാം വരവ് നടത്തിയത്.  ലേലം, അയാള്‍ കഥ

ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഖില

Posted by - Apr 22, 2018, 01:04 pm IST

വാരാപ്പുഴ: ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഖില. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ശ്രീജിത്തിനെ പരിശോധിച്ചിട്ടില്ലെന്ന് അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പില്‍ പൊലീസിന് അനുകൂലമായ മൊഴിയാണ് ഡോക്ടര്‍ നല്‍കിയതെന്നും അഖില വ്യക്തമാക്കി. ശരിയായ രീതിയില്‍ ശ്രീജിത്തിനെ ലേഡി ഡോക്ടര്‍ പരിശോധിച്ചില്ല. പരിശോധിച്ചിരുന്നെങ്കില്‍ ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു.  നേരത്തെ ഉണ്ടായ പരിക്കാണെന്ന തരത്തിലാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മെഡിക്കല്‍ പരിശോധനക്ക് പോയപ്പോള്‍ ഡോക്ടര്‍ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു നല്‍കി. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും

ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടല്‍: 11പേര്‍ കൊല്ലപ്പെട്ടു

Posted by - Apr 22, 2018, 01:01 pm IST

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പതിനൊന്ന് പേർ കൊള്ളപ്പെട്ടു. ഒന്‍പത് ഐഎസ് ഭീകരരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിലെ ജോവ്സ്ജാന്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.  വെള്ളിയാഴ്ച ദര്‍സാബ് ജില്ലയിലെ സൈനിക താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇവിടുത്തെയും സമീപമേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഒന്‍പത് ഭീരകരരെ വധിച്ചതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.   

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍

Posted by - Apr 22, 2018, 12:33 pm IST

കോതമംഗലം: കോതമംഗലം ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍. കാക്കുന്നേല്‍ വീട്ടില്‍ ശശിയേയും ഭാര്യയെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ മൂവരുടെയും മരണം ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം . 

ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

Posted by - Apr 22, 2018, 12:26 pm IST

ഓസ്‌ട്രേലിയയിലെ കാന്‍ബെറയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഡ്‌ലൈഡില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

തലസ്ഥാനത്ത് ശക്തമായ കടലാക്രമണം: കനത്ത ജാഗ്രതാ നിർദ്ദേശം 

Posted by - Apr 22, 2018, 11:21 am IST

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ കടലാക്രമണം. ശംഖുമുഖം, വലിയതുറ തുടങ്ങിയ തീരങ്ങളിലാണ് ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ശംഖുമുഖത്ത് പത്ത് വീടുകള്‍ കടലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഭൂമിപൂജ

Posted by - Apr 22, 2018, 09:14 am IST

 ഭൂമിപൂജ, ഭാരതീയ ആചാരങ്ങളില്‍ ശ്രേഷ്ഠമായ ഒന്നാണിത്. അയം മാതാ പൃഥ്വി പുത്രോളഹം പൃഥിവ്യാ എന്ന് അഥര്‍വ വേദം ഉദ്‌ഘോഷിക്കുന്നു. ഇത് മാതാവായ ഭൂമിയാണ്. ഞാന്‍ ഭൂമിയുടെ പുത്രനാണ്. പൃഥ്വീ ത്വയാ ധൃതാ ലോകാഃ ദേവീ  ത്വാം വിഷ്ണുനാ ധൃതാ ത്വം ച ധാരയ മാം ദേവീ പവിത്രം  കുരു ശാസനം ഹേ ഭൂമിദേവീ നീ ലോകജനതയെ ധരിക്കുന്നു. വിഷ്ണു നിന്നേയും വഹിക്കുന്നു. നീ എന്നെ വഹിച്ചാലും എന്റെ കര്‍മ്മത്തെ മംഗളമാക്കിയാലും! സര്‍വജീവജാലങ്ങള്‍ക്കും വായുവും ജലവും ആഹാരവും വസ്ത്രവും

വിനോദയാത്ര പോകുന്നവർ ശ്രദ്ധിക്കുക : ഈ ബീച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ അപകടകാരിയാണ് 

Posted by - Apr 22, 2018, 09:10 am IST

കൊല്ലം: സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറി കൊല്ലം ബീച്ച്‌. 5 വര്‍ഷത്തിനിടെ അന്‍പതിലധികം പേര്‍ മരിച്ചെങ്കിലും ഇവിടെ ലൈഫ് ഗാര്‍ഡിന് അവശ്യം വേണ്ട ഉപകരണങ്ങള്‍ പോലും ഇന്നില്ല. കപ്പല്‍ ചാല്‍ മൂലം ബീച്ചിന്റെ ആഴം ദിനം പ്രതി കൂടുന്നതാണ് അപകടം വര്‍ദ്ധിക്കുവാന്‍ കാരണം.  ലൈഫ് ഗാര്‍ഡുകളുടെ സ്ഥിതിയാകട്ടെ പരിതാപകരമാണ്. രക്ഷാ പ്രവര്‍ത്തനത്തിന് അവശ്യം വേണ്ട ഉപകരണങ്ങള്‍ പോലുംഇല്ല. എങ്കിലും സ്വന്തം ജീവന്‍ പണയം വച്ച്‌ അവര്‍ സഞ്ചാരികളെ രക്ഷിക്കുന്നു. നിയന്ത്രണങ്ങള്‍ ഒട്ടനവധി ഉണ്ടെങ്കിലും