ശ്രീജിത്ത് മരണം; പുതിയ വഴിത്തിരിവുകൾ

Posted by - Apr 22, 2018, 09:03 am IST

ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ശ്രീജിത്തിനെ എസ്.ഐ ദീപക് കുമാർ മർദിച്ചതായി പറയുന്നുണ്ട്. എസ്.ഐ ദീപക് കുമാർ പറവൂർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. മെഡിക്കൽ ബോർഡ് നിഗമനത്തിൽ ശ്രീജിത്ത് മരിച്ചത് പോലീസ് മർദ്ദനം മൂലമാണെന്നും അടിവയറ്റിലേറ്റ ഇടിയോ ചവിട്ടോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഉപകരണം കൊണ്ടുള്ള

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ മല കയറുന്നത് സുരക്ഷാ പ്രശ്നം മൂലമാണ്  നിയന്ത്രണമേർപ്പെടുത്തിയത്. ഹജ്ജ്-ഉംറ പാക്കേജുകളിൽനിന്നും ജബൽ നൂർ മല  സന്ദർശനം എടുത്തുകളയാൻ ഹജ്ജ്-ഉംറ സർവീസ് ഏജൻസികൾക്ക് നിർദ്ദേശം നൽകി. 

കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

Posted by - Apr 22, 2018, 08:41 am IST

തിരുവനന്തപുരം: കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ശ്രീകല. വനിതാ പത്രപ്രവര്‍ത്തകരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുവന്നിരുന്ന പത്രപ്രവര്‍ത്തകയെന്ന നിലയിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.  എല്ലാവരുമായും സ്നേഹത്തോടെ ഇടപെടുന്ന ശ്രീകല വനിതാ പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വിഷയങ്ങളെ സമൂഹശ്രദ്ധയില്‍ കൊണ്ടുവരാനും ഇടപെടാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊല്ലം സ്വദേശിയായ ശ്രീകല കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു: രാജ്യത്ത് പീഡനം നിത്യസംഭവമാകുന്നു

Posted by - Apr 22, 2018, 08:31 am IST

നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു: രാജ്യത്ത് പീഡനം നിത്യസംഭവമാകുന്നു പശ്ചിമ ബംഗാളിലെ രാജ്‌ഗഞ്ചലെ പ്രൈമറി സ്കൂളിൽ വെച്ച് രണ്ട് നാലാം ക്ലാസ് വിദ്യാർത്ഥിനികളെ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചു. കുട്ടികൾക്ക് വഴികാണിച്ചുകൊടുക്കുകയും മാതൃകയാവേണ്ടതുമായ അധ്യാപകനാണ് ഈ ക്രൂരത കുട്ടികളോട് ചെയ്തത്. പീഡനത്തിനിരയായ ഒരു പെൺകുട്ടി സ്കൂളിൽ പോകാൻ തയ്യാറാകാതിരുന്നതോടെയാണ് ഈ ദാരുണ സംഭവം പുറത്തായത്. സ്കൂൾ വിട്ടതിനുശേഷം 2 കുട്ടികളെയും നാല് ദിവസം അധ്യാപകൻ പീഡിപ്പിച്ചുവെന്ന് രണ്ട് കുട്ടികളും രക്ഷിതാക്കളോട് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് അധ്യാപകൻ കുട്ടികളെ

റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു

Posted by - Apr 22, 2018, 08:30 am IST

റിയാദ്​: റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു. ശനിയാഴ്​ച രാത്രി 7.50 ഒാടെയാണ്​ സംഭവമെന്ന്​ പൊലീസ്​ വക്​താവ്​ അറിയിച്ചു. സംഭവത്തെ കുറിച്ച്‌​ അന്വേഷണമാരംഭിച്ചിട്ടുണ്ട്​. കൂടുതല്‍ വിവിരങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.

യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി

Posted by - Apr 22, 2018, 08:04 am IST

യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് താൻ പാർട്ടിവിടുകയാണെന്ന സിൻഹയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത്. സിൻഹ ഒരു കോൺഗ്രസ്പ്രവർത്തകനെ പോലെയാണ് പെരുമാറുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചു. ബി.ജെ.പി വക്താവ് അനുൽ ബലൂനിയാണ് സിൻഹക്കെതിരെ ഇങ്ങനെ പ്രതികരിച്ചത്. ബി.ജെ.പി സിൻഹയ്ക്ക് ഒട്ടേറെ പദവികൾ നൽകിയിരുന്നു എന്നാൽ അതിനു നിരക്കുന്നരീതിയിലല്ല സിൻഹയുടെ പെരുമാറ്റമെന്നും അനുൽ ബലൂനി കൂട്ടിച്ചേർത്തു. പട്നയിലെ ഒരു രാഷ്ട്രീയ സമ്മേളനത്തിലാണ് താൻ പാർട്ടിവിടുകയാണെന്ന സിൻഹ വ്യക്തമാക്കിയത്.

അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു

Posted by - Apr 22, 2018, 07:57 am IST

അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു. കഴിഞ്ഞ മാസം വെര്‍നെയെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. വെര്‍നെയുടെ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ചലചിത്രത്തിനു പുറമേ ടെലിവിഷന്‍ ഷോകളിലും താരമായിരുന്നു വെര്‍നെ.  എന്നാല്‍ അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ദി സ്‌പൈ ഹു ഷാഗ്ഗ്ഡ് മി, ഓസ്റ്റിന്‍ പവേഴ്‌സ് ഇന്‍ ഗോള്‍ഡ് മെമ്പര്‍ തുടങ്ങിയ ചിത്രങ്ങളിലും വെര്‍നെ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. 81 സെന്റിമീറ്റിര്‍ മാത്രം പൊക്കമുള്ള വെര്‍നെ ഓസ്റ്റിന്‍ പവേഴ്‌സ്

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ നിന്നും പുകഉയർന്നതിനെ തുടർന്നാണ് വിമാനം തിരികെ ഇറക്കിയത് ഇതുമൂലം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും തന്നെ പരിക്കില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

മോക്ഷം ലഭിക്കാതെ സർക്കാർ സ്ഥാപനങ്ങളിലെ ഫയലുകൾ: ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി

Posted by - Apr 22, 2018, 07:38 am IST

ന്യൂഡൽഹി∙ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഫയലുകൾ വർഷങ്ങളോളം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ വികസനത്തിനു പങ്കാളിത്ത ജനാധിപത്യം അത്യാവശ്യമാണെന്നും മോദി പറഞ്ഞു. പന്ത്രണ്ടാം സിവിൽ സർവീസസ് ദിനാചരണത്തോടനുബന്ധിച്ച് രണ്ടു ദിവസമായി നടന്നു വന്ന പരിപാടികൾക്കു സമാപനം കുറിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  ഒട്ടേറെ കഴിവുള്ളവരാണ് സർക്കാർ ജീവനക്കാർ. ആ ശേഷി മുഴുവൻ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്തണം. സ്വാതന്ത്ര്യത്തിനു മുൻപു വരെ ഇംഗ്ലിഷുകാരുടെ വളർച്ചയായിരുന്നു ഭരണത്തിന്റെ ലക്ഷ്യം, പക്ഷേ ഇന്ന് അത് സാധാരണക്കാരുടെ

കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ് 

Posted by - Apr 22, 2018, 07:23 am IST

കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ്  കശ്മീരിൽ കത്വയിൽ പെൺകുട്ടി ഒരാഴ്ചയോളം പീഡിപ്പിക്കപ്പെടുകയും പിന്നീട് കല്ലുകൊണ്ട്  തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം സത്യമാണെന്ന് ജമ്മു ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കത്വയിൽ പെൺകുട്ടി പീഡനം മൂലമല്ല മരിച്ചതെന്നും ഇപ്പോൾ അറസ്റ്റിലുള്ള 6 പേർ നിരപരാധികളാണെന്ന് ആരോപിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടുള്ള വീഡിയോ തെറ്റാണെന്നും ജമ്മു ക്രൈംബ്രാഞ്ച് വ്യക്തമാക്കി കത്വയിൽ നടന്നത് കൂട്ട പീഡനമാണെന്ന് തെളിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടിട്ടുണ്ട് . പെൺ കുട്ടികളുടെ ശരീരത്തിൽ നിന്നും ലഭിച്ച

കാറും ടെമ്പോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

Posted by - Apr 22, 2018, 07:16 am IST

ചാവക്കാട്: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.  കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍, മകന്‍ ഷാഫി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് സ്ത്രീകളും ഒരു കുട്ടിയുമടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊച്ചിയില്‍ നിന്ന് കോട്ടയ്ക്കലിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.   

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു

Posted by - Apr 22, 2018, 07:07 am IST

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു. സി.പി.എം. സംസ്‌ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതീദേവിയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പതാക ഉയര്‍ത്താന്‍ വിപ്ലവനായിക മല്ലു സ്വരാജ്യത്തിനൊപ്പം നിന്ന പാര്‍വതി വളണ്ടിയറെപ്പോലെയാണ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ ഇടപെട്ടത്‌.  സാധാരണ ഗതിയില്‍ സ്‌പീക്കര്‍മാര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ നിഷ്‌പക്ഷത പാലിക്കാറാണ്‌ പതിവ്‌. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിലും സജീവമായി പങ്കെടുത്ത പാര്‍വതി ദേവി, ശിവന്‍കുട്ടിക്കൊപ്പം സമ്മേളന ഹാളിലും

കുഞ്ഞിനെ കഴുത്ത്‌ അറുത്തു കൊന്ന യുവതി മറ്റൊരു മകനെയും കൊലപ്പെടുത്തിയതായി ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Posted by - Apr 22, 2018, 06:44 am IST

 ന്യൂഡല്‍ഹി: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്‌ അറുത്തു കൊന്ന യുവതി മറ്റൊരു മകനെയും കൊലപ്പെടുത്തിയതായി ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഭര്‍ത്താവ്‌ ശങ്കര്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്‌. പെരുമാറ്റ വൈകല്യത്തിന്‌ സരിക വര്‍ഷങ്ങളായി ചികിത്സയിലാണ്‌. മകനെ കൊന്ന ശേഷം സരിക ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ആദ്യത്തെ മകന്റെ മരണം അപകടം മൂലമെന്നായിരുന്നെന്നായിരുന്നു വിചാരിച്ചിരുന്നത്‌. അതുകൊണ്ട്‌ പോലീസിനെ അറിയിച്ചില്ല.  അടുത്തിടെയാണ്‌ സരിക കുഞ്ഞിനെ കൊന്നതാണെന്നു വെളിപ്പെടുത്തിയതെന്ന്‌ ശങ്കര്‍ പറഞ്ഞു. വെള്ളിയാഴ്‌ചയാണ്‌ അമന്‍ വിഹാറിലെ താമസക്കാരിയായ സരിക എട്ടു മാസം പ്രായമുള്ള മകന്റെ

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്: അമ്പരപ്പോടെ നാസ 

Posted by - Apr 21, 2018, 05:03 pm IST

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്.  പ്രാദേശിക സമയം പുലര്‍ച്ച 2.41ഓടെയായിരുന്നു സംഭവം. ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത് നാളുകള്‍ക്കു മുമ്പേ തിരിച്ചറിയാന്‍ നാസ പദ്ധതി വേന്ദ്രമായ സെന്റര്‍ ഫോര്‍ നിയര്‍ ഏര്‍ത്ത് ഓബ്ജക്ട് സ്റ്റഡീസ്(സിഎന്‍ഇഒഎസ്)പോലും ഛിന്നഗ്രഹത്തിന്റെ ഈ വരവ് അറിഞ്ഞില്ല.  ഒരു ഫുട്‌ബോള്‍ മൈതാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹമായ ജിഇ3 ഏപ്രില്‍ 13 ന് ഗവേഷകര്‍ കണ്ടെതിയപ്പോളേക്കും അത് ഭൂമിയോട് അടുത്തിരുന്നു. അതായത് ഭൂമിക്ക് ഏറ്റവും അടുത്ത് ഈ

പോക്സോ നിയമത്തിൽ ഭേദഗതിവന്നു 

Posted by - Apr 21, 2018, 04:55 pm IST

പോക്സോ നിയമത്തിൽ ഭേദഗതിവന്നു  പോക്സോ നിയമത്തിൽ ഭേദഗതിവന്നു. കുട്ടികളെ ലൈംഗികമായി  ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമത്തിലാണ്  ഭേദഗതിവന്നിരിക്കുന്നത്.   പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കുള്ള ശിക്ഷ വധശിക്ഷയാക്കുന്നതിനുവേണ്ടി പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയെ വെള്ളിയാഴ്ച അറിയിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഗയാണ് ഇക്കാര്യം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചിനെ അറിയിച്ചത്.  റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഓരോ 15 മിനിട്ടിലും ഒരു കുട്ടിയെങ്കിലും