രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Posted by - Apr 21, 2018, 04:47 pm IST

തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) കഴക്കൂട്ടം സൈബര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.  സൈബര്‍ സിറ്റി കേന്ദ്രീകരിച്ച്‌ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ടെക്‌നോപാര്‍ക്ക്, തീരദേശ മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍കും, കടല്‍ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് കഞ്ചാവ് വില്‍ക്കാറുണ്ടെന്ന് ഡോം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്

സിപിഎമ്മിനെ വിമര്‍ശിച്ച്‌ കുമ്മനം രാജശേഖരന്‍

Posted by - Apr 21, 2018, 04:31 pm IST

കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യമില്ല എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.  രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിയോടെ സിപിഎം കോണ്‍ഗ്രസായി മാറിയെന്ന് കുമ്മനം പറഞ്ഞു. ചെങ്ങന്നൂരില്‍ സിപിഎമ്മും കോണ്‍്ഗ്രസും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.  

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് 

Posted by - Apr 21, 2018, 04:25 pm IST

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു.  ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് സുഷമ സ്വരാജ് ചൈനയില്‍ എത്തുന്നത്. എപ്രില്‍ 24 നാണ് എസ്‌സിഒ വിദേശമന്ത്രിമാരുടെ യോഗം. ചൈന സന്ദര്‍ശനത്തിനു ശേഷം സുഷമ സ്വരാജ് മംഗോളിയയിലേക്കു പോകും. ഏപ്രില്‍ 22നാണ് സുഷമ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയെ കാണുന്നത്.  ജൂണില്‍ ചൈനാ നഗരമായ ക്വിംഗ്ദാവോയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി നടക്കുന്നത്.

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

Posted by - Apr 21, 2018, 01:59 pm IST

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്.  

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

Posted by - Apr 21, 2018, 01:51 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 78.17ആയപ്പോള്‍ കോഴിക്കോടും കൊച്ചിയിലും ഇതേ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു. എന്നാൽ തലസ്ഥാന നഗരിയില്‍ ലിറ്ററിന് 71.02 രൂപയിലെത്തിയാണ് നഗരത്തില്‍ ഇന്ന് ഡീസല്‍ വ്യാപാരം പുരോഗമിക്കുന്നത്.  മെട്രോ നഗരമായ കൊച്ചിയിലും കോഴിക്കോടും ലിറ്ററിന് ഇതേ നിരക്കിലാണ് ഇന്നത്തെ ഡീസല്‍ വ്യാപാരം പുരോഗമിക്കുന്നത്. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂ എന്നതാണ് വസ്തുത.

ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് കൂട്ടുകാരിയെ തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ 

Posted by - Apr 21, 2018, 01:47 pm IST

നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ . പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം.എന്നാൽ തള്ളിയിട്ടതിന്‍റെ കാരണമാണ് വിചിത്രം. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും സുഹൃത്തിന് ആപത്തൊന്നും സംഭവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് യുവതിയുടെ വിശദീകരണം. യുവതിയുടെ ക്രൂരവിനോദത്തിന്‍റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.   നിലവില്‍ ഗതാഗത നിയമം ലംഘിച്ചതിന് മാത്രമാണ് യുവതിക്കെതിരെ പോലീസ് കുറ്റം ചുമത്തിയത്. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ യുവതിക്കെതിരെ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്താനുള്ള നീക്കത്തിലാണ്

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മേ​രി​ക്ക​യി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

Posted by - Apr 21, 2018, 12:52 pm IST

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കൗ​മാ​ര​ക്കാ​ര​ൻ അ​മേ​രി​ക്ക​യി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ന​ഥാ​നി​യ​ൽ പ്ര​സാ​ദ്(18) ആ​ണ് ക​ലി​ഫോ​ർ​ണി​യ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ പു​റ​പ്പെ​ടു​വി​ക്കു​ന്ന വാ​റ​ന്‍റാ​ണി​ത്. ന​ഥാ​നി​യ​ൽ പോ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച 22 കാ​ലി​ബ​ർ റി​വോ​ൾ​വ​ർ മോ​ഷ്ടി​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.  മാ​ർ​ച്ച് 22ന് ​ഫ്ര​മോ​ണ്ട് സ്കൂ​ൾ റി​സോ​ഴ്സ് ഓ​ഫീ​സ​റെ വെ​ട്ടി​ച്ച് ന​ഥാ​നി​യ​ൽ ഒ​ളി​ച്ചോ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ഫെ​ല​നി ഫ​യ​ർ​ആം​സ് പൊ​സ​ഷ​ൻ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തു ക​ണ്ട് ഇ​യാ​ൾ പോ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്തു. ഇ​തേ​തു​ട​ർ​ന്ന്

തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍

Posted by - Apr 21, 2018, 12:28 pm IST

തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ദിവസങ്ങള്‍ക്കുമുന്‍പ് കാണാതായ ലാത്വിനിയന്‍ യുവതി ലിഗയുടേതെന്ന് സംശയം. ലിഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗയുടെ വസ്ത്രങ്ങളും മുടിയും സഹോദരി തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മൃതദേഹം കണ്ടത്. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.  ആയുര്‍വേദ ചികിത്സക്ക് എത്തിയ ലിഗയെ കഴിഞ്ഞ മാസം 14 നാണ് കാണാതായത്. സുഹൃത്തിനും സഹോദരിക്കുമൊപ്പമായിരുന്നു പോത്തന്‍കോട്ട് ആയുര്‍വേദ

സി.പി.എം മുൻ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ

Posted by - Apr 21, 2018, 12:22 pm IST

ചേര്‍ത്തല: കോണ്‍ഗ്രസ്​ വാര്‍ഡ്​ പ്രസിഡന്‍റ്​ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കാക്കപറമ്പുത്തുവെളി ആര്‍. ബൈജു (45)വിന്​ വധശിക്ഷ. 2009 നവംബര്‍ 29നാണ്​ ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡ് കൊച്ചുപറമ്പില്‍ കെ.എസ്. ദിവാകരനെ (56) കൊലപ്പെടുത്തിയത്.  കൂട്ടുപ്രതികളായ ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡില്‍ ചേപ്പിലപൊഴി വി. സുജിത്(മഞ്ജു-38), കോനാട്ട് എസ്. സതീഷ് കുമാര്‍(കണ്ണന്‍ -38), ചേപ്പിലപൊഴി പി. പ്രവീണ്‍(32), 31ാം വാര്‍ഡില്‍ വാവള്ളി എം. ബെന്നി (45), ചൂളക്കല്‍ എന്‍. സേതുകുമാര്‍ (45)

സോഷ്യല്‍ മീഡിയ ഹര്‍ത്താൽ : അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted by - Apr 21, 2018, 12:12 pm IST

മഞ്ചേരി: കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്‌സ് ഓഫ് ട്രൂത്ത്' എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് കൊല്ലം സ്വദേശികളായ ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 20 നും 25 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. അതേസമയം, മലപ്പുറം കൂട്ടായി സ്വദേശിയായ പതിനാറുകാരനും 'വോയ്‌സ് ഓഫ് ട്രൂത്ത്' ഗ്രൂപ്പില്‍ അഡ്മിനാണെന്ന് പോലീസ് പറഞ്ഞു.  ഹര്‍ത്താലാഹ്വാനത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി

എസ് എ ടി യിൽ അതിക്രമം നടന്നു

Posted by - Apr 21, 2018, 11:13 am IST

എസ് എ ടി യിൽ അതിക്രമം നടന്നു ചികിത്സയ്‌ക്കെന്ന് കള്ളം പറഞ്ഞുകൊണ്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഷംനയുടെ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ വാതിൽ പ്ലേഗ് പോയിന്റ് മുതലായ പല ആവിശ്യ സാധനങ്ങളും നശിപ്പിച്ചു. ആക്രമണത്തിൽ കണ്ടാലറിയുന്ന 35 ഓളം പേർക്കെതിരെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ഷംനയെ കരുനാഗപ്പള്ളിയിൽ വെച്ചാണ് കണ്ടെത്തിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന യുവതിയെ ഒരു ടാക്‌സി ജീവനക്കാരനാണ് പോലീസിൽ ഏൽപിച്ചത്. മാധ്യമങ്ങൾ വഴി യുവതിയെകാണാതായ

തലചായ്ക്കാന്‍ ഒരിടത്തിനായി കേണ് മണിക് സര്‍ക്കാര്‍

Posted by - Apr 21, 2018, 11:04 am IST

അഗര്‍ത്തല: തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും തലചായ്ക്കാന്‍ ഒരിടത്തിനായി കേഴുകയാണ് ത്രിപുര മുന്‍ മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാര്‍.  വീടും വലിയ കാറും നല്‍കണമെന്ന് ത്രിപുര സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാറിന്റെ ആവശ്യം. സ്വന്തമായി വസതിയില്ലാത്ത ഏക മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി സിപിഎം ഓഫീസിലായിരുന്നു താമസിച്ചിരുന്നത്.  തനിക്ക് താമസിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തായി ഒരു വീട് അനുവദിക്കണമെന്ന് ത്രിപുര നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാറിനാണ് അദ്ദേഹം കത്ത് നല്‍കിയത്. കൂടാതെ

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST

ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് നൗഫൽ മീരയുമായി വഴക്കിടുക പതിവായിരുന്നു. ഇതേ തുടർന്നുള്ള വൈര്യാഗ്യമാണ് കൊലപാതകത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നും നാട്ടുകാർ പറയുന്നു. പോണേക്കരയിലെ വാടക വീട്ടിൽ അമ്മയ്ക്കും നാല് വയസുള്ള മകൾക്കുമൊപ്പമായിരുന്നു മീരയുടെ താമസം.  ഈ വീട്ടിലാണ് സംഭവം നടന്നത്. താൻ മരിക്കാൻ പോവുകയാണെന്ന് ബന്ധുക്കളെ വിളിച്ച്

ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളും നിർത്തിവെയ്ക്കുന്നു: ഉ​ത്ത​ര​കൊ​റി​യ​യു​ടെ മ​നം മാ​റ്റം ആ​വേ​ശ​ത്തോ​ടെ​ സ്വീകരിച്ച് ട്രംപ് 

Posted by - Apr 21, 2018, 09:14 am IST

പ്യോം​ഗ്യാം​ഗ്: ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളും നിർത്തിവെയ്ക്കു​ക​യാ​ണെ​ന്ന ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നിന്റെ തീരുമാനത്തെ ആ​വേ​ശ​ത്തോ​ടെ​ സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉ​ത്ത​ര​കൊ​റി​യ​ക്കും ലോ​ക​ത്തി​നു ത​ന്നെ​യും വ​ള​രെ ന​ല്ല വ​ര്‍​ത്ത​യാ​ണി​തെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മു​ത​ല്‍ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ല്‍ വി​ക്ഷേ​പ​ണ​ത്ത​റ​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി​യി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ ന​ട​ത്തി​യ വി​ന്‍റ​ര്‍ ഒ​ളി​മ്പി​ക്സാ​ണ് ഇ​രു കൊ​റി​യ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ന്ന​തി​നു വ​ഴി​തെ​ളി​ച്ച​ത്.  ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ല്‍

ദേ​ശീ​യ പാ​തയിൽ കാർ അ​പ​ക​ട​ത്തി​ല്‍പ്പെട്ട് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍ മ​രി​ച്ചു

Posted by - Apr 21, 2018, 08:55 am IST

റോ​ഡ് അ​പ​ക​ട​ത്തി​ല്‍പ്പെട്ട് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍‌​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ട‍​യ​ര്‍ പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.  വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ശ്ചി​മ ബം​ഗാ​ളി​ലെ വ​ട​ക്ക​ന്‍ ദി​നാ​ജ്പു​രി​ലെ ദേ​ശീ​യ പാ​ത-31 ല്‍ ​ച​കു​ലി​യ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മു​ഹ​മ്മ​ദ് സ​ലിം (26), വാ​സിം ഖാ​ന്‍ (16), ന​സ്രാ​ന ഖ​ടൂ​ണ്‍ (19), ഫ​ര്‍​സാ​ന ഖ​ടൂ​ണ്‍ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് സ​ലിം ആ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ അ​മ്മ ബാ​നു ബീ​ബി