കത്വ ബലാല്‍സംഗത്തിന് പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി പീഡനം
ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന് പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട് മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവേറ്റിട്ടുണ്ടെന്നും ഇന്‍ഡോര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എച്ച്.സി മിശ്ര പറഞ്ഞു. 21കാരനായ സുനില്‍ ഭീലാണ് പെണ്‍കുട്ടിയെ പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്‍ഡോറില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്മെന്റില്‍ വെച്ചാണ് പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. ബലൂണ്‍ വില്‍പനക്കാരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നഗരത്തിലെ രാജ്വാഡ കോട്ടക്ക് സമീപത്തുള്ള തെരുവിലാണ് കിടന്നുറങ്ങിയിരുന്നത്.
Recent Comments