സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു
സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു തിങ്കളാഴ്ച മുതൽ ശമ്പളവർദ്ധനവിന് വേണ്ടി സമരം ചെയ്‌ത പതിനായിരത്തിലധികം നഴ്‌സുമാരെ സർക്കാർതന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനുമുൻപ് ശമ്പളവർദ്ധനവിന് വേണ്ടി ഡോക്ടർമാർ സമരം ചെയ്യുകയും അവരുടെ ആവിശ്യം അംഗീകരിച്ചതിനെ തുടർന്നുമാണ് ഡോക്ടർമാർ സമരം അവസാനിപ്പിച്ചത്. നഴ്‌സുമാരുടെ ശമ്പളവർദ്ധനവിന് വേണ്ടി സർക്കാർ ഒരുകോടി എഴുപത് ലക്ഷം ഡോളർ അനുവദിച്ചിരുന്നു എന്നാൽ ഇത്രയും തുക അനുവദിച്ചിട്ടും നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്ന് വൈസ് പ്രസിഡന്റ് കോൺസ്റ്റാന്റിനോ ചിവെൻഗ വ്യക്തമാക്കി.
Recent Comments